പ്ലസ്ടുക്കാർക്ക് സി.ഐ.എസ്.എഫീൽ അവസരം ,81100 രൂപ വരെ ശമ്പളം, 64 ഡിപ്പാര്‍ട്ട്മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകൾ

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാര്‍ട്ട്മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളുണ്ട്.ഇതില്‍ 37 ഒഴിവുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു . ഒഴിവുകള്‍ നിലവില്‍ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയിൽ മികവ് പുലർത്തുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം.
പ്രായം: 20-02-2019ന് 18നും 25നും മധ്യേ.എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും..
ശാരീരികയോഗ്യത (പുരുഷന്‍മാര്‍ക്ക്): ഉയരം 165 സെ.മീ., നെഞ്ചളവ് 77-82 സെ.മീ., എസ്.ടി. വിഭാഗക്കാര്‍ക്ക് ഉയരം 162.5 സെ.മീ., നെഞ്ചളവ് 76-81 സെ.മീ
സ്ത്രീകള്‍ക്ക്: ഉയരം 155 സെ.മീ., നെഞ്ചളവ് ബാധകമല്ല. എസ്.ടിക്കാരായ സ്ത്രീകള്‍ക്ക് ഉയരം 150 സെന്റിമീറ്റര്‍ മതി. അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ നല്ല കാഴ്ച കാഴ്ചശക്തി വേണം. വര്‍ണ്ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, വെരിക്കോസ് വെയിന്‍, പരന്ന പാദങ്ങള്‍ എന്നിവയുള്ളവർ അപേക്ഷിക്കേണ്ടതില്ല.
ഉയരം,തൂക്കം, നെഞ്ചളവ് എന്നീ ശാരീരിക യോഗ്യതകൾ ഉള്ളവരെ മാത്രമേ എഴുത്തു പരീക്ഷക്ക് അനുവദിക്കുകയുള്ളൂ .
രണ്ടു മണിക്കൂർ എഴുത്തു പരീക്ഷയിൽ ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ നോളേജ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ ഭാഗങ്ങളില്‍ നിന്നുള്ള നൂറു മാർക്കിന്റെ ചോദ്യങ്ങളായിരിക്കും ഉൾക്കൊള്ളിച്ചിട്ടുണ്ടാവുക.
പരീക്ഷയിൽ ജയിച്ചവർക്ക് സ്കിൽ ടെസ്റ്റ് ഉണ്ട്. മിനുട്ടില്‍ 30 വാക്കുകളുടെ ഇംഗ്ലീഷ് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ .ഈ ടെസ്റ്റുകളിൽ ജയിക്കുന്നവർക്ക് വൈദ്യപരിശോധനയിൽ പങ്കെടുക്കാം .ഇതിലും വിജയിക്കുന്നവര്‍ക്കാണ് സെലെക്ഷൻ യോഗ്യത ഉള്ളത്
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 25,500 മുതൽ 81100 രൂപ വരെ ശമ്പളം ലഭിക്കും. .
അപേക്ഷാഫീസ്: 100 രൂപ. എസ്.ബി.ഐ. ചലാന്‍ വഴിയോ നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ വേണം ഫീസ് അടയ്ക്കാന്‍.
അപേക്ഷിക്കേണ്ട വിധം: www.cisf.gov.in എന്ന വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. വിജ്ഞാപനം വിശദമായി വായിച്ചുമനസിലാക്കിയ ശേഷം https://cisfrectt.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ ചെന്നൈയിലുള്ള സൗത്ത് സോണ്‍ സി.ഐ.എസ്.എഫ്. ഡി.ഐ.ജി. ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് അപേക്ഷിക്കേണ്ടത്.അതിലേക്കുള്ള ലിങ്ക് വെബ്സൈറ്റിലുണ്ടാകും.
ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന പ്രൊവിഷനല്‍ ഐ.ഡിയും പാസ്വേഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. തുടര്‍ന്ന് ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയ്യൊപ്പും അപ്ലോഡ് ചെയ്യണം. അതിന് ശേഷം എസ്.ബി.ഐ. ചലാന്‍ വഴിയോ ഓണ്‍ലൈന്‍ ആയോ ഫീസ് അടച്ച് അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കാം.
പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cisf.gov.in
https://www.facebook.com/Malayalivartha



























