ഈ ആഴ്ചയിലെ പ്രധാന വാക് ഇൻ ഇന്റർവ്യൂകൾ

ഈ ആഴ്ചയിലെ പ്രധാന വാക് ഇൻ ഇന്റർവ്യൂകൾ ഇനി പറയുന്നവയാണ്. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് , മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്, കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസില്‍ സ്റ്റാഫ് നേഴ്സ്, ആയുര്‍വേദ തെറാപ്പിസ്റ്റ് (സ്ത്രീകള്‍), ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നത് , ഫെബ്രുവരി 14 16 തീയ്യതികളിലായാണ് വാക് ഇൻ ഇന്റർവ്യൂകൾ . വിശദവിവരങ്ങൾ ഇങ്ങനെ
കണ്ണൂർ ഫിഷറീസ് വകുപ്പിൽ
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതി പ്രകാരം നിര്‍വ്വഹണം നടത്തുന്ന പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ പ്രൊജക്‌ട് കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം .
യോഗ്യത:
ഫിഷറീസ് സയന്‍സില്‍ ബിരുദം/ ബിരുദാനന്തരബിരുദം/ എം എസ് സി സുവോളജി ബിരുദത്തോടൊപ്പം അക്വാകള്‍ച്ചറില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം . താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 14 ന് രാവിലെ 11 മണി മുതല്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍. 0497 2731081, 0497 2732340.
കോഴിക്കോട്
മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട് ആര്‍.എസ്.ബി.വൈക്ക് കീഴില്‍ വാര്‍ഡ് അസിസ്റ്റന്റ് ഒഴിവിലേക്ക് താത്ക്കാലികമായി ജീവനക്കാരെ നിയമിക്കും. ദിവസക്കൂലി അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കാണ് നിയമനം.ആകെ 20 ഒഴിവുകളാണ് ഉള്ളത്.
യോഗ്യത: എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം .
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 14 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
കേരള ഹെൽത്ത് സയൻസ് & വെൽഫെയർ കമ്മ്യുണിറ്റി ,തിരുവനന്തപുരം
കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സ്റ്റാഫ് നഴ്‌സ് (ആയുര്‍വേദം), ആയുര്‍വേദ തെറാപ്പിസ്റ്റ് (സ്ത്രീകള്‍), ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി തസ്തികകളിലാണ് നിയമനം.
കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ യോഗ്യതകളും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു അപേക്ഷിക്കാം
അഭിമുഖത്തിന് വരുമ്പോൾ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കണം
ഫെബ്രുവരി 16ന് രാവിലെ 11ന് കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് ഹെഡ് ഓഫീസ്, ജനറല്‍ ആശുപത്രി കാമ്പസ് , റെഡ് ക്രോസ് റോഡ്, തിരുവനന്തപുരത്ത് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഉണ്ടായിരിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക്: www.khrws.kerala.gov.in
https://www.facebook.com/Malayalivartha



























