ഡിപ്ലോമക്കാർക്ക് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം .. 275 ഒഴിവ്,എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/സ്കിൽ ടെസ്റ്റ് എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്

ഡിപ്ലോമക്കാർക്ക് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ആകെ 275 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർ ഓൺലൈനായി ഫെബ്രുവരി 18 നു മുൻപ് അപേക്ഷിക്കണം. .ഓരോ തസ്തികയിലേക്കുമുള്ള ഒഴിവുകളുടെ എണ്ണവും മറ്റു വിവരങ്ങളും ഇനി പറയും പ്രകാരമാണ്
ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ (ട്രെയിനി) (എസ്-3): മെട്രിക്കുലേഷൻ, ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മെറ്റലർജി/കെമിക്കൽ/ സെറാമിക്സ്/ഇൻസ്ട്രുമെന്റേഷനിൽ ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമഉള്ളവർക്ക് അപേക്ഷിക്കാം , പ്രായം 28 വയസ്
ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ (ബോയിലർ) (എസ്-3): മെട്രിക്കുലേഷൻ, ഫുൾടൈം ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ, ബോയിലർ കോംപീറ്റൻസിയിൽ ഒന്നാം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത , 30 വയസ് വരെ അപേക്ഷിക്കാം .
അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (ട്രെയിനി) (എഐടിടി) (എസ്-1):മെട്രിക്കുലേഷനു ശേഷം ട്രേഡ് അപ്രന്റിസ് പരിശീലനവും എൻസിവിടി നടത്തുന്ന ഓൾ ഇന്ത്യ ട്രേഡ് പരീക്ഷ ജയിച്ചിരിക്കണം , അപേക്ഷകർക്ക് 28 വയസ് കവിയാൻ പാടില്ല
അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (ട്രെയിനി) (ഐടിഐ) (എസ്-1): മെട്രിക്കുലേഷൻ, ഇലക്ട്രീഷ്യൻ/മെഷിനിസ്റ്റ്/വെൽഡർ/ഫിറ്റർ/റിഗ്ഗർ ട്രേഡിൽ ഐടിഐ, പാസ്സായ പിന്നാക്ക സമുദായക്കാർക്ക് അപേക്ഷിക്കാം. എസ്ടി ഉദ്യോഗാർഥികൾക്കു മാത്രമായുള്ള സ്പെഷൽ റിക്രൂട്മെന്റാണിത്. പ്രായം 28 വയസ്
ഉദ്യോഗാർഥികൾ 50% മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ പാസായിരിക്കണം. 2019 ഫെബ്രുവരി 18 അടിസ്ഥാനമാക്കി പ്രായവും യോഗ്യതയും കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതാ മാർക്കിലും ഇളവു ലഭിക്കും.
തിരഞ്ഞെടുപ്പ്:
എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്/സ്കിൽ ടെസ്റ്റ് എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്:
ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ(ട്രെയിനി)- 250 രൂപ, ഓപ്പറേറ്റർ കം ടെക്‌നീഷ്യൻ (ബോയിലർ)- 250 രൂപ, അറ്റൻഡന്റ് കം ടെക്‌നീഷ്യൻ (ട്രെയിനി) (എഐടിടി)- 150 രൂപ.
എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർ/ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്കു ഫീസില്ല.
www.onlinesbi.com എന്ന വെബ്സൈറ്റിലൂടെയാണ് ഫീസ് അടയ്ക്കേണ്ടത്. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന ഫീസടയ്ക്കാം.
വിശദവിവരങ്ങൾക്ക്: www.sail.co.in
https://www.facebook.com/Malayalivartha



























