ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 7ന്

ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 7നു നടക്കുന്നു.കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനത്തിനു സിടെറ്റ് വിജയിക്കണം. സംസ്ഥാന സ്‌കൂളുകളിലും ഈ യോഗ്യത ആവശ്യമുള്ള പക്ഷം ഉപയോഗിക്കാം. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷനാണ് (എൻസിടിഇ) അധ്യാപകയോഗ്യത സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഏഴുവർഷം വരെ സിടെറ്റ് യോഗ്യതയ്‌ക്കു സാധുതയുണ്ട്. പരീക്ഷയ്‌ക്ക് എത്ര തവണ വേണമെങ്കിലും ഇരിക്കാം.
60 % എങ്കിലും മാർക്കുള്ളവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടും. സ്‌കോർ മെച്ചപ്പെടുത്താൻ വീണ്ടും എഴുതുന്നതിനും തടസ്സമില്ല.പരീക്ഷയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്
വെബ്സൈറ്റ്: www.ctet.nic.in
താൽപ്പര്യമുള്ളവർ അപേക്ഷ അയക്കേണ്ട അവസാന തീയതി: മാർച്ച് 5
യോഗ്യത
ഒന്ന് മുതൽ 5 വരെ പഠിപ്പിക്കുന്നതിനും ആറ് മുതൽ എട്ടുവരെ പഠിപ്പിക്കുന്നതിനും വ്യത്യസ്ത യോഗ്യതകളാണ് വേണ്ടത് .
എ) 1 – 5 ക്ലാസുകൾ: 45 % മാർക്കോടെ പ്ലസ്‌ടുവും രണ്ടു വർഷ ഡിപ്ലോമ ഇൻ എലിമന്ററി എജ്യുക്കേഷനും (അഥവാ സമാന യോഗ്യത). ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും.
ബി) 6– 8 ക്ലാസുകൾ: 45 % മാർക്കോടെ ബിരുദവും ബിഎഡും. ബിഎഎഡ്, ബിഎസ്‌സിഎഡ് യോഗ്യതക്കാർ, ഫൈനൽ ഇയർ വിദ്യാർഥികൾ എന്നിവരെയും പരിഗണിക്കും. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു മാർക്കിൽ 5 % ഇളവ്.
പരീക്ഷയ്ക്ക് രണ്ടു പേപ്പർ ഉണ്ടായിരിക്കും . രണ്ടര മണിക്കൂർ വീതമുള്ള രണ്ടു പേപ്പറുകൾ ആണ് ഉള്ളത് . ഒബ്‌ജക്‌ടീവ് രീതിയിലുള്ള ചോദ്യങ്ങൾ ആയിരിക്കും . നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കില്ല.
1–5 ക്ലാസുകളിലെ അധ്യാപകർക്ക് ഒന്നാം പേപ്പറും, 6–8 ക്ലാസുകാർക്കു രണ്ടാം പേപ്പറും ആണ് എഴുതേണ്ടത് . താൽപ്പര്യമുള്ളവർക്ക് രണ്ടു പേപ്പറിനും ഇരിക്കാം. ഒരു പേപ്പറിന് 700 രൂപയാണ് പരീക്ഷാ ഫീസ് , രണ്ടു പേപ്പറും എഴുതുന്നവർ 1200 രൂപ അടച്ചാൽ മതി . പട്ടിക, ഭിന്നശേഷി വിഭാഗക്കാർ ഒരു പേപ്പറിന് 350 രൂപ, രണ്ടു പേപ്പറിന് 600 രൂപ ക്രമത്തിലടക്കണം . ജിഎസ്ടി ബാധകമാണ് .അപേക്ഷാഫീ മാർച്ച് 8 വരെ അടക്കാം
ഇംഗ്ളീഷ്, ഹിന്ദി, മലയാളം, അസാമീസ്, ബംഗാളി, ഗുജറാത്തി, ഖാരോ, കന്നഡ, ഖാസി, മണിപ്പൂരി, മറാത്തി, മിസോ, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ടിബറ്റൻ, ഉറുദു എന്നീ ഭാഷകളിൽ പരീക്ഷ എഴുതാം
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കവരത്തി, കോയമ്പത്തൂർ,ബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയടക്കം 97 പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട് .കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ സെന്ററുകളുണ്ടാവുക
ഓഗസ്റ്റ് അവസാനത്തോടെ പരീക്ഷയുടെ ഫലം പുറത്തുവരും .
https://www.facebook.com/Malayalivartha



























