ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറ്, ഏഴ്, എട്ട് തിയതികളില്‍

ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് ഇന്റര്‍വ്യൂ മാർച്ച് ആദ്യ ആഴ്ച കോഴിക്കോട് നടത്തുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവർക്കാണ് അവസരം .
കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ (ഒരു ബാച്ചിന്) മാര്‍ച്ച് ആറ്, ഏഴ്, എട്ട് തിയതികളില്‍ കോഴിക്കോട് ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും.
ഇത് സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ലഭിക്കാത്തവര്‍ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2339233.
https://www.facebook.com/Malayalivartha



























