സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കല്‍ കേഡറിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമായുള്ള പുതിയ തസ്തികയാണിത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കല്‍ കേഡറിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമായുള്ള പുതിയ തസ്തികയാണിത്.
ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. ഒന്നില്‍ക്കൂടുതല്‍ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ പാടില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി -മേയ് മൂന്ന്.
വെബ്‌സൈറ്റ്: https://bank.sbi/careers, www.sbi.co.in/careers
രണ്ട് ഘട്ടങ്ങളിലായുള്ള ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും, അപേക്ഷിക്കുന്ന ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശികഭാഷയും അറിഞ്ഞിരിക്കണം. വിവിധ സംസ്ഥാനങ്ങളിലായി 8904 ഒഴിവുകളാണുള്ളത്(കേരള സര്‍ക്കിളില്‍ 247). സംവരണവിഭാഗക്കാര്‍ക്കായി മാറ്റിവെച്ച 251 ബാക്ക് ലോഗ് ഒഴിവുകളും ഇതോടൊന്നിച്ച് നികത്തും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.ഇവര്‍ 2019 ഓഗസ്റ്റ് 31-ന് മുമ്പായി ബിരുദപരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണം. 15 വര്‍ഷം സര്‍വീസും സൈന്യത്തിന്റെ സ്പെഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജ്യൂക്കേഷനുമുള്ള പത്താംക്ലാസുകാരായ വിമുക്തഭടന്‍മാര്‍ക്കും അപേക്ഷിക്കാം.
പ്രായം: 2019 ഏപ്രില്‍ ഒന്നിന് 20-നും 28-നും മധ്യേ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം: 11765-31540 രൂപ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് മൂന്നിന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം
https://www.facebook.com/Malayalivartha



























