തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബെൽ) 918 ട്രേഡ് അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബെൽ) 918 ട്രേഡ് അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ ആണ് ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഫിറ്റർ-330, വെൽഡർ(ജി ആൻഡ് ഇ)-240, ടർണർ- 25, മെഷിനിസ്റ്റ്-35, ഇലക്ട്രീഷൻ-75, വയർമാൻ-20, ഇലക്ട്രേണിക് മെക്കാനിക്-15, ഇൻസ്ട്രുമെൻറ് മെക്കാനിക്-20, എ.സി ആൻഡ് റഫ്രിജറേഷൻ-20, ഡീസൽ മെക്കാനിക്-15, ഡ്രാഫ്റ്റ്സ്മാൻ(മെക്കാനിക്കൽ)-15, ഷീറ്റ് മെറ്റൽ വർക്കർ-15, പ്രോഗ്രാം സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ്-50, േഫാർഗർ ആൻഡ് ഹീറ്റ് ട്രീറ്റർ-10, കാർപെൻറർ-15, പ്ലംബർ-15, എം.എൽ.ടി പാത്തോളജി-03 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഫീസില്ല.
18നും 28നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ ആനുകൂല്യമുളള വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
യോഗ്യത: എട്ടാം ക്ലാസും െഎ.ടി.െഎ/ പത്താംക്ലാസ്/ 12ാം ക്ലാസ്, എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്.
അപേക്ഷകൾ ഓൺലൈനായി മാർച്ച് 20വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://www.bheltry.co.in/ സന്ദർശിക്കുക. ...
https://www.facebook.com/Malayalivartha



























