കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളും കേരള ഗവണ്മെന്റ് സ്ഥാപനങ്ങളും ഉൾപ്പടെ മികച്ച സ്ഥാപനങ്ങളിൽ ഉള്ള ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളും കേരള ഗവണ്മെന്റ് സ്ഥാപനങ്ങളും ഉൾപ്പടെ മികച്ച സ്ഥാപനങ്ങളിൽ ഉള്ള ജോലി ഒഴിവുകളാണ് ഇന്നിവിടെ പറയുന്നത് .
കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിൽ തമിഴ്നാട്ടിലെ കൽപാക്കത്ത് പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിലും കേന്ദ്ര സർക്കാരിന് കീഴിൽ ഹെലികോപ്റ്റർ സേവനങ്ങൾ നൽകുന്നതിനായി രൂപീകരിച്ച പവൻ ഹാൻസ് കമ്പനിയിലും കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിലും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സതേൺ റീജണിലും അവസരങ്ങളുണ്ട്.
കൂടാതെ അലഹബാദ് യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിലും മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ വാപ്കോസ്(ലിമിറ്റഡ്) ലും ഒഴിവുകളുണ്ട്. ഓരോ തസ്തികകളുടെയും പ്രത്യേകതകളും അപേകസിക്കേണ്ട വിവരങ്ങളും വെബ്സൈറ്റും ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. താൽപ്പര്യമുള്ളവർ അപേക്ഷിക്കേണ്ട അവസാന തീയ്യതിക്ക് മുൻപ് തന്നെ അപേക്ഷകൾ അയക്കണം
1 ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിൽ
കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിൽ തമിഴ്നാട്ടിലെ കൽപാക്കത്ത് പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ നിയമനത്തിന് അപേക്ഷിക്കാം. എം.എസ്.സി / എം.ടെക്ക് യോഗ്യതയുള്ളവർക്ക് പി.എച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം.
ബി.ടെക്കുകാർക്ക് ഇന്റഗേറ്റഡ് പി.എച്ച്.ഡിക്കും ഒറ്റ ഡിഗ്രി പി.എച്ച്ഡി, ഇരട്ട ഡിഗ്രി എം.എസ്.സി+ പി.എച്ച്.ഡി എന്നിവയിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. സയൻസുകാർക്ക് ജൂൺ 9നാണ് എഴുത്തുപരീക്ഷ. എൻജിനീയറിങുകാർക്ക് എഴുത്തുപരീക്ഷയില്ല. കൂടുതൽ വിവരങ്ങൾ www.igcar.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 25
2 അലഹബാദ് യൂണിവേഴ്സിറ്റിയിൽ 570 ഒഴിവുകൾ
അലഹബാദ് യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിലും വിവിധ പഠനവകുപ്പുകളിലും പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. പ്രൊഫസർ 66, അസോസിയറ്റ് പ്രൊഫസർ 157, അസി. പ്രൊഫസർ 327 എന്നിങ്ങനെ ആകെ 570 ഒഴിവാണുള്ളത്. യുജിസി നിബന്ധനയനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രൊഫസർ യോഗ്യത പിഎച്ച്ഡി. സർവകലാശാല തലത്തിലൊ കോളേജുതലത്തിലൊ പത്ത് വർഷത്തെ അധ്യാപനപരിചയം. നെറ്റ് അഥവാ തത്തുല്യ പരീക്ഷ ജയിക്കണം, അല്ലെങ്കിൽ പിഎച്ച്ഡി. അസോസിയറ്റ് പ്രൊഫസർ യോഗ്യത പിഎച്ച്ഡി. സർവകലാശാല തലത്തിലൊ കോളേജുതലത്തിലൊ എട്ട് വർഷത്തെ അധ്യാപനപരിചയം. അസി. പ്രൊഫസർ യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം നെറ്റ് അഥവാ തത്തുല്യ പരീക്ഷ ജയിക്കണം. അല്ലെങ്കിൽ പിഎച്ച്ഡി. www.allduniv.ac.inweb വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി മേയ് 22
3 വാപ്കോസ് ലിമിറ്റഡ്
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ വാപ്കോസ്(ലിമിറ്റഡ്) എക്സ്പേർട്ട്- 2, എൻജിനിയർ-2 ഒളിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റ iwrm@wapcos.co.in എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 17.
വിശദവിവരങ്ങൾക്ക്: www.wapcos.gov.in
4 പവൻ ഹാൻസ്
കേന്ദ്ര സർക്കാരിന് കീഴിൽ ഹെലികോപ്റ്റർ സേവനങ്ങൾ നൽകുന്നതിനായി രൂപീകരിച്ച പവൻ ഹാൻസ് കമ്പനിയിലേക്ക് അസോസിയേറ്റ്സ് (അക്കൗണ്ട്സ്) - 4, ജൂനിയർ അസോസിയേറ്റ് (അക്കൗണ്ട്സ് )- 3 എന്നീ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 17. വിശദവിവരങ്ങൾക്ക്: https://www.pawanhans.co.in
5 മദ്രാസ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ്
മദ്രാസ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് മനേജർ , ഓഫീസർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ മാനേജർ(പ്ലാന്റ്) 1, ജനറൽ മാനേജർ(മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ) 1, കമ്പനി സെക്രട്ടറി 1, സേഫ്റ്റി ഓഫീസർ 1, വെൽഫയർ ഓഫീസർ 1, മാനേജർ (ഇലക്ട്രിക്കൽ) 1, മാനേജർ(ഇൻസ്ട്രുമെന്റേഷൻ) 1, ഡെപ്യൂട്ടി മാനേജർ (സിവിൽ) 1, ഡെപ്യൂട്ടി മാനേജർ(ലെയ്സൺ ഓഫീസർ) 1, ജൂനിയർ മെഡിക്കൽ അസി. (പുരുഷ) 1, ജൂനിയർ ഫയർമാൻ 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓരോ തസ്തിക്കകും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി www.madrasfert.co.in എന്ന വെബ് സൈറ്റിൽ ൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 20
6 ട്രാക്കോ കേബിളിൽ
കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ ഓഫീസർ തസ്തികയിൽ ഒഴിവ്.
അപേക്ഷിക്കണ്ട അവസാന തീയതി : മേയ് 23 വിശദവിവരത്തിന്:http://www.tracocable.com
7 ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിൽ
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സതേൺ റീജണിൽ ഓഫീസ് ഡ്രൈവർമാരെ(ഓർഡിനറി ഗ്രേഡ്) നിയമിക്കും. 37 ഒഴിവുണ്ട്. കേരളത്തിൽ നാലൊഴിവാണുള്ളത്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. എൽഎംവി, എച്ച്എംവി ലൈസൻസുകൾ, അംഗീകൃത സ്ഥാപനങ്ങളിൽ ട്രക്ക് , ജീപ്പ്, ട്രാക്ടർ ഓടിച്ച് മൂന്ന് വർഷത്തെ പരിചയം. വാഹനങ്ങളുടെ റിപ്പയറിങ് പരിചയം.
ഉയർന്ന പ്രായം 25. നിയമാനുസൃത ഇളവ് ലഭിക്കും. ട്രേഡ് ടെസ്റ്റ്, ഇംഗ്ലീഷ് വായനാശേഷി പരിശോധന, സംഖ്യകൾ, അക്കങ്ങൾ, ട്രാഫിക് നിയമങ്ങൾ, വാഹന റിപ്പയറിങ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സാധാരണ തപാലിലൊ സ്പീഡ് പോസ്റ്റായോ
The Additional Director General,
Geological Survey Of India,
Southern Region, GSI Complex,
Bandlaguda,
Hyderabad 500068 500068 എന്ന വിലാസത്തിൽ ജൂൺ 26നകം ലഭിക്കണം
https://www.facebook.com/Malayalivartha



























