ഇടനിലക്കാരെ ഒഴിവാക്കി വിദേശ തൊഴിൽ ദാതാക്കളുമായി ഉദ്യോഗാർഥികളെ നേരിട്ട് ബന്ധപ്പെടുത്തുന്ന സേവനമായ എക്സ്പ്രസ് റിക്രൂട്മെന്റ് സർവീസ് ഹിറ്റാകുന്നു. ഈ പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നത് നഴ്‌സുമാർക്ക് ആയിരിക്കും

വിദേശത്ത് നല്ല ജോലി എന്നത് പൊതുവെ ചെറുപ്പക്കാരുടെ സ്വപ്നമാണ്. ഇതിനായി കിടപ്പാടം പോലും വിൽക്കാൻ പലരും തയ്യാറാകും. യുവാക്കളുടെ ഈ ധൗർഭല്യം മുതലെടുത്ത് വ്യാജ റിക്രൂട്മെന്റ് ഏജൻസികളും നമ്മുടെ നാട്ടിൽ ഉണ്ട്. തൊഴിലന്വേഷകർ ഇത്തരക്കാരുടെ വലയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്മെൻറ് സേവനം വേഗത്തിൽ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നോർക്ക റൂട്സ് പുതിയ സേവന പദ്ധതി തുടങ്ങിയിട്ടുള്ളത് . ഇടനിലക്കാരെ ഒഴിവാക്കി വിദേശ തൊഴിൽ ദാതാക്കളുമായി ഉദ്യോഗാർഥികളെ നേരിട്ട് ബന്ധപ്പെടുത്തുന്ന സേവനമായ എക്സ്പ്രസ് റിക്രൂട്മെന്റ് സർവീസ് ഹിറ്റാകുന്നു.
ഈ പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നത് നഴ്‌സുമാർക്ക് ആയിരിക്കും
സൌദി അൽമൌവാസാറ്റ് ആശുപത്രിയിലെ എച്ച്.ആർ മേധാവിയുമായി നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി വിഡിയോ കോൺഫറൻസിലൂടെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ നടപടികൾക്കു തുടക്കമിട്ടത്.
സൗദി അബ്യയിലെ അൽ–മൗസാറ്റ് ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സ് നിയമനം ലഭിച്ച 50 പേരിൽ 29 പേർ ഉടൻ ജോലിയിൽ പ്രവേശിക്കും. അടുത്ത റിക്രൂട്മെന്റ് ഈ മാസം അവസാനം നടക്കും .
വിദേശ ജോലിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ സാധാരണഗതിയിൽ ആറു മാസമെങ്കിലും വേണം. ഈ കാലതാമസം ഒഴിവാക്കാനാണ് നോർക്ക ശ്രമിക്കുന്നത്.
വിഡിയോ കോൺഫറൻസിങ്, സ്കൈപ് ഇന്റർവ്യൂ എന്നിവയിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാൽ കാലതാമസം പരമാവധി ഒഴിവാകും.
നിലവിൽ ബിഎസ്‌സി, ജിഎൻഎം നഴ്സുമാർക്ക് വിദേശത്ത് അവസരമുണ്ട്. ബിഎസ്‌സി നഴ്സുമാർക്ക് ഒരു വർഷത്തെയും ജിഎൻഎം നഴ്സുമാർക്കു രണ്ടു വർഷത്തെയും പ്രവൃത്തിപരിചയം വേണം. സൗദിയിലെ അൽ–മൗസാറ്റ് ആശുപത്രിയിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. കുവൈത്ത് ഉൾപ്പെടെ മറ്റു വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സ് നിയമനവും ഉടൻ എക്സ്പ്രസ് റിക്രൂട്മെന്റിലേക്കു മാറ്റും
റിക്രൂട്മെന്റ് അറിയിപ്പ് വരാത്ത സമയത്തും ഈ ഐഡിയിലേക്കു ബയോഡേറ്റ അയയ്ക്കാം എന്നതാണ് മറ്റൊരു പ്രത്യേകത . ബയോഡേറ്റയുടെ അടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ ഒഴിവു വരുന്നതിനു അനുസരിച്ച് ഇന്റർവ്യൂവിന് ക്ഷണിക്കും; ഒരു ദിവസം 25 പേർക്ക് ആണ് ഇപ്പോൾ ഇന്റർവ്യൂ നടത്തുന്നത് .
നോർക്ക എക്സ്പ്രസ് സർവീസിലേക്ക് അപേക്ഷിക്കുന്നതിനു അപേക്ഷാ ഫീസില്ല. തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജായ 30,000 രൂപയും ജിഎസ്ടിയും ഈടാക്കും..
ഫെബ്രുവരിയിൽ നിലവിൽ വന്നതിനു ശേഷം ഇതുവരെ 1283 നിയമഞങ്ങൾ നടന്നിട്ടുണ്ട്. സ്റ്റാഫ് നഴ്സ്– 1037, ടെക്നീഷ്യൻ– 41, ഡോക്ടർ– 10, ഗാർഹിക തൊഴിലാളികൾ– 195 എന്നിങ്ങനെയാണ് റിക്രൂട്മെന്റ് നടന്നത്
. സൗദി, യുഎഇ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ നഴ്സ്, ഡോക്ടർ, മെഡിക്കൽ ടെക്നീഷ്യൻ തസ്തികകളിലേക്കാണ് ഇപ്പോൾ റിക്രൂട്മെന്റ് നടത്തുന്നത്.
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിലേക്കുള്ള നഴ്സ് റിക്രൂട്മെന്റ് തുടങ്ങിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
വിലാസം
നോർക്ക റൂട്സ്
നോർക്ക സെന്റർ, തൈക്കാട്
തിരുവനന്തപുരം– 695014
ഫോൺ: 0471 2770500, 2332416,
2332452.
ഫാക്സ്– 0471 2326263
ടോൾഫ്രീ: 18004253939 (ഇന്ത്യ),
00918802012345 (വിദേശം)
ഇ–മെയിൽ: mail@norkaroots.org
വെബ്സൈറ്റ്: www.norkaroots.org
https://www.facebook.com/Malayalivartha



























