മദ്രാസ് ഹൈക്കോടതിയില്‍ റെസിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 180 ഒഴിവുണ്ട്. തമിഴ്/ഇംഗ്ലീഷ് ഭാഷകള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂണ്‍ 12 നു മുൻപ് അപേക്ഷിക്കണം

മദ്രാസ് ഹൈക്കോടതിയില്‍ റെസിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 180 ഒഴിവുണ്ട്. തമിഴ്/ഇംഗ്ലീഷ് ഭാഷകള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂണ്‍ 12 നു മുൻപ് അപേക്ഷിക്കണം
എട്ടാം ക്ലാസ് വിജയം/തത്തുല്യമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഹൗസ് കീപ്പിങ്/ഫുഡ് ആന്‍ഡ് ബിവറേജ്/ബേക്കറിയില്‍ നേടിയ ഒരുവര്‍ഷത്തെ ക്രാഫ്റ്റ് കോഴ്സും (റെഗുലര്‍) രണ്ടുവര്‍ഷത്തെ പരിചയവും, സാധുവായ എല്‍.എം.വി. ഡ്രൈവിങ് ലൈസെന്‍സ്, തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കാനുള്ള കഴിവ് എന്നിവയുള്ളവർക്ക് മുന്‍ഗണനയുണ്ട്
15,700-50,000 രൂപയാണ് പ്രതിമാസ ശമ്പളം
ജനറൽ കാറ്റഗറിയിലുള്ളവർക്ക് അപേക്ഷാ ഫീസ് 500 രൂപ ആയിരിക്കും.അതേ സമയം എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇല്ല. വരുമാനം കുറഞ്ഞ വിധവകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായും ഫീസ് ഇളവ് നല്‍കിയിട്ടുണ്ട് നിബന്ധനകള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്.. ചെലാന്‍ വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്..
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവ വഴിയാവും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്കും പ്രായോഗികപരീക്ഷയ്ക്കും 50 മാര്‍ക്ക് വീതമായിരിക്കും.
75 മിനിറ്റ് ദൈര്‍ഘ്യമുള്ള എഴുത്തുപരീക്ഷയില്‍ 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടായിരിക്കും. 35 ചോദ്യങ്ങള്‍ ജനറല്‍ നോളജില്‍നിന്നും 15 ചോദ്യങ്ങള്‍ ജനറല്‍ തമിഴുമായി ബന്ധപ്പെട്ടതുമായിരിക്കും.
ജനറല്‍ നോളജിലെ ചോദ്യങ്ങള്‍ ആനുകാലികവിഷയങ്ങള്‍, അടിസ്ഥാനഗണിതം, ഹൗസ്‌കീപ്പിങ്, ഹൈജീന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ട്രാഫിക് അടയാളങ്ങളും നിയമങ്ങളും തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരിക്കും.
ജനറല്‍ വിഭാഗത്തിലുള്ള ചോദ്യങ്ങൾ തമിഴ്നാട് സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ എട്ടാംക്ലാസ് വരെയുള്ള സിലബസ് അടിസ്ഥാനത്തിൽ ആയിരിക്കും. ജനറല്‍ നോളജില്‍ 11 മാര്‍ക്കും ജനറല്‍ ജനറല്‍ തമിഴില്‍ നാല് മാര്‍ക്കുമാണ് വിജയിക്കാന്‍വേണ്ടത്
പ്രായോഗികപരീക്ഷ ഹൗസ് കീപ്പിങ്, ഹൈജീന്‍, ഹൗസ് ഹോള്‍ഡ് ഡ്യൂട്ടീസ് എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും. എഴുത്തുപരീക്ഷ ചെന്നൈയിലോ മദ്രാസ് ഹൈക്കോടതി നിശ്ചയിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആയിരിക്കും നടത്തുക. പ്രായോഗികപരീക്ഷ ചെന്നൈയിലായിരിക്കും.
അപേക്ഷ: വിശദവിവരങ്ങള്‍ https://www.hcmadras.tn.nic.in എന്ന വെബ്സൈറ്റില്‍ ഇംഗ്ലീഷിലും തമിഴിലും നല്‍കിയിട്ടുണ്ട്. ഇത് വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ചെയ്യാവുന്നതാണ്
അവസാന തീയതി - ജൂണ്‍ 12.......
https://www.facebook.com/Malayalivartha



























