കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 280 ഒഴിവുകളുണ്ട്..

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 280 ഒഴിവുകളുണ്ട്..എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് ഉണ്ടാകുന്നത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം . 25.06.2019-നുള്ളില്‍ യോഗ്യത നേടിയിരിക്കണം. ഡിഗ്രി അവസാനവര്‍ഷക്കാര്‍ക്ക് അപേക്ഷിക്കാനാവില്ല.
പ്രായം: 25.06.2019-ന് 20-27 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ശമ്പളം: 44,900 രൂപയും മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും. . അപേക്ഷാഫീസ്: 500 രൂപ, സ്ത്രീകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാര്‍, സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗക്കാര്‍ (ഇ.ഡബ്ല്യു.എസ്.) എന്നിവര്‍ക്ക് 250 രൂപ മാത്രമേ അടക്കേണ്ടതുള്ളൂ .
അപേക്ഷാഫീസ് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി അടക്കണം.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആദ്യഘട്ടമായ ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ ജൂലായ് 30, 31 തീയതികളിലായിരിക്കും. ആദ്യഘട്ടത്തിൽ വിജയിക്കുന്നവർക്കാണ് രണ്ടാം ഘട്ട പരീക്ഷ എഴുതാനുള്ള യോഗ്യത ഉണ്ടായിരിക്കുന്നത് . മെയിന്‍ പരീക്ഷയുടെ തീയതി നിശ്ചയിച്ചിട്ടില്ല. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരമാണ് (സെന്റര്‍ കോഡ്: 117) പരീക്ഷാകേന്ദ്രം. ......
അപേക്ഷിക്കേണ്ട വിധം: www.epfindia.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷാഫോമില്‍ പേരും വ്യക്തിവിവരങ്ങളും ഇ-മെയില്‍ ഐ.ഡി.യും നല്‍കുമ്പോള്‍ ഒരു പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ നമ്പറും പാസ് വേർഡും ലഭിക്കും.
ഇത് കുറിച്ചെടുത്ത് സൂക്ഷിക്കണം. തുടര്‍ന്ന് ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കൈയൊപ്പ്, ഇടതു തള്ളവിരല്‍ അടയാളം, സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ 'I, ------- (Name of the candidate), hereby declare that all the information submitted by me in the application form is correct, true and valid. I wil present the supporting documents as and when required. എന്ന പ്രസ്താവന എഴുതി അപ്ലോഡ് ചെയ്യണം.
ജാതി, അംഗപരിമിത സര്‍ട്ടിഫിക്കറ്റിന്റെ മാതൃകകള്‍ എന്നിവ ഇ.പി.എഫ്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലുണ്ട്. റിക്രൂട്ട്മെന്റ് സംബന്ധിച്ച തുടര്‍അറിയിപ്പുകളെല്ലാം എസ്.എം.എസ്. ആയും ഇ-മെയിലായുമാണ് ലഭിക്കുക എന്നതിനാൽ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ ഐ.ഡി.യും ഉണ്ടായിരിക്കണം.
അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ജൂണ്‍ 25
https://www.facebook.com/Malayalivartha



























