ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈൻ ഡിവിഷനില്‍ ടെക്നീഷ്യന്‍ അപ്രന്റിസുകളാവാന്‍ അവസരം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈൻ ഡിവിഷനില്‍ ടെക്നീഷ്യന്‍ അപ്രന്റിസുകളാവാന്‍ അവസരം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളിലാണ് അവസരമുള്ളത്. ഡിപ്ലോമയാണ് യോഗ്യത. മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കാണ് അവസരം.
പൈപ്പ്ലൈന്‍ ഡിവിഷനിലാണ് ഒഴിവുകള്‍. വിശദമായ വിജ്ഞാപനം https:iocl.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതേ വെബ്‌സൈറ്റില്‍ തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
പ്രായം: 18-24 വയസ്സ്. എസ്.സി, എസ്.ടി, ഒ.ബി.സി മറ്റു സംവരണ വിഭാഗങ്ങള്‍ക്കു ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ഒരുവര്‍ഷത്തേക്കാണ് അപ്രന്റിസ്ഷിപ്. ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.iocl.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
യോഗ്യത മെക്കാനിക്കല്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര മുഴുവന്‍ സമയ ഡിപ്ലോമ (ഒരുവര്‍ഷം ഐ.ടി.ഐ. പഠനത്തിനുശേഷം ലാറ്ററല്‍ എന്‍ട്രി വഴി ഡിപ്ലോമ).
ടെലി കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് റേഡിയോ കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ ഒന്നില്‍ ത്രിവത്സര മുഴുവന്‍ സമയ ഡിപ്ലോമ (ഒരുവര്‍ഷം ഐ.ടി.ഐ. പഠനത്തിനുശേഷം ലാറ്ററല്‍ എന്‍ട്രി വഴി ഡിപ്ലോമ) എന്നിവയിലേതെങ്കിലും നേടിയവർക്ക് അപേക്ഷിക്കാം .
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെപാസ്സായിട്ടുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത .. ഡിപ്ലോമ പാസായി മൂന്നുവര്‍ഷം പിന്നിട്ടവര്‍, മുന്‍പ് അപ്രന്റിസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍, ഒരുവര്‍ഷം പ്രവൃത്തിപരിചയം ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് പരമാവധി 85 മാര്‍ക്കും അഭിമുഖത്തിന് 15 മാര്‍ക്കുമായിരിക്കും ഉണ്ടാകുനന്ത . എഴുത്തുപരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും .ആകെ 85 ചോദ്യങ്ങള്‍ ആണ് ഉണ്ടാകുന്നതു. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് എന്ന പാറ്റേൺ ആണ് ഉണ്ടായിരിക്കുക. . തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.
60 ചോദ്യങ്ങള്‍ അനുബന്ധ ഡിപ്ലോമാ ട്രേഡുമായി ബന്ധപ്പെട്ടവയും 25 ചോദ്യങ്ങള്‍ ജനറല്‍ ആപ്റ്റിറ്റിയൂഡ് റീസണിങ്, ജനറല്‍ ഇംഗ്ലീഷ്/ ഹിന്ദി, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ് ആന്‍ഡ് ജനറല്‍ നോളജ് എന്നിവയില്‍ നിന്നുമായിരിക്കും. ഇംഗ്ലീഷിലോ, ഹിന്ദിയിലോ പരീക്ഷ എഴുതാം. എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. രണ്ട് ഘട്ടങ്ങളിലും കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടണം..
അപേക്ഷിക്കാനുള്ള അവസാന തീയതി - ജൂണ്‍ 26.......
https://www.facebook.com/Malayalivartha



























