സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെല്‍ത്ത് മാനേജ്മെന്റ് വിഭാഗമായ എസ്.ബി.ഐ. വെല്‍ത്തിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെല്‍ത്ത് മാനേജ്മെന്റ് വിഭാഗമായ എസ്.ബി.ഐ. വെല്‍ത്തിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 579 ഒഴിവുകളുണ്ട്. കരാര്‍ നിയമനമായിരിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക. കേരളത്തിൽ കൊച്ചിയിലും അവസരമുണ്ട്.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യതകൾ ഇവയാണ്
1. ഹെഡ് (പ്രൊഡക്ട്, ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് റിസര്‍ച്ച്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം/പി.ജി. ഉണ്ടായിരിക്കണം. മാര്‍ക്കറ്റ് അനല റ്റിക്സില്‍ മുന്‍പരിചയമുള്ളവർക്ക് മുൻഗണനയുണ്ട് . ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിനാന്‍ഷ്യല്‍ പ്രൊഡക്ട് ഡെവലപ്മെന്റ്, ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി, പ്രൈവറ്റ് ബാങ്കിങ് എന്നീ മേഖലകളില്‍ 12 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇതില്‍ 8 വര്‍ഷം വെല്‍ത്ത് മാനേജ്മെന്റ് രംഗത്തായിരിക്കണം പ്രവര്‍ത്തിച്ചത്.
വാര്‍ഷിക ശമ്പളം: 80 ലക്ഷം മുതൽ 99.62 ലക്ഷംവരെ പ്രതീക്ഷിക്കാവുനന്താണ്.
2. സെന്‍ട്രല്‍ റിസര്‍ച്ച് ടീം (ഫിക്സഡ് ഇന്‍കം റിസര്‍ച്ച് അനാലിസിസ്): എം.ബി.എ./ പി.ജി.ഡി.എം. സി.എഫ്.എ./ സി.എഫ്.പി./സി.ഡബ്ല്യു.എം./ഇക്കണോമിക്സില്‍ പി.ജി എന്നിവ അധികയോഗ്യതകളാണ്. വെല്‍ത്ത് മാനേജ്മെന്റ്/ മ്യൂച്വല്‍ ഫണ്ട്/ബാങ്കുകളിലെ ഫിക്സഡ് ഇന്‍കം റിസര്‍ച്ച് വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വാര്‍ഷിക ശമ്പളം: 25-45 ലക്ഷം..
3. റിലേഷന്‍ഷിപ്പ് മാനേജര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പൊതുമേഖലാ/ സ്വകാര്യമേഖലാ ബാങ്കുകളിലോ സെക്യൂരിറ്റി/ബ്രോക്കിങ് സ്ഥാപനങ്ങളിലോ റിലേഷന്‍ഷിപ്പ് മാനേജരായി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. വാര്‍ഷിക ശമ്പളം: 6-15 ലക്ഷം...
4. റിലേഷന്‍ഷിപ്പ് മാനേജര്‍ (ഇ-വെല്‍ത്ത്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പൊതുമേഖലാ/സ്വകാര്യമേഖലാ ബാങ്കുകളിലോ സെക്യൂരിറ്റി/ബ്രോക്കിങ് സ്ഥാപനങ്ങളിലോ റിലേഷന്‍ഷിപ്പ് മാനേജരായി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡിജിറ്റില്‍ മാധ്യമങ്ങളിലൂടെ (ടെലിഫോണ്‍/ വീഡിയോ/വെബ്) ധനകാര്യ ഉത്പന്നങ്ങളുടെ വിപണനത്തില്‍ മൂന്നുവര്‍ഷത്തെ പരിചയം. വാര്‍ഷിക ശമ്പളം: 6-15 ലക്ഷം..
5. റിലേഷന്‍ഷിപ്പ് മാനേജര്‍ (എന്‍.ആര്‍.ഐ.): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പൊതുമേഖലാ/സ്വകാര്യമേഖലാ ബാങ്കുകളിലോ സെക്യൂരിറ്റി/ബ്രോക്കിങ് സ്ഥാപനങ്ങളിലോ റിലേഷന്‍ഷിപ്പ് മാനേജരായി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. എന്‍.ആര്‍.ഐ. ഉപഭോക്തളെ കൈകാര്യം ചെയ്യുന്നതില്‍ പ്രവൃത്തിപരിചയം വേണം. വാര്‍ഷിക ശമ്പളം: 6-15 ...
6. റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് രംഗത്ത് 8 വര്‍ഷത്തെ പ്രവൃത്തിപരിചയം. വാര്‍ഷിക ശമ്പളം: 10...-28 ലക്ഷം
7. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യുട്ടീവ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. മികച്ച ആശയവിനിമയശേഷി, ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവയുണ്ടായിരിക്കണം
വാര്‍ഷിക ശമ്പളം: 2-3 ലക്ഷം......
8. സോണല്‍ ഹെഡ് സെയില്‍സ് (റീട്ടെയ്ല്‍, ഈസ്റ്റേണ്‍ സോണ്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ്/റീട്ടെയ്ല്‍ ബാങ്കിങ്/ഇന്‍വെസ്റ്റ്മെന്റ്സ് മേഖലയില്‍ 15 വര്‍ഷത്തെ പരിചയം. വാര്‍ഷിക ശമ്പളം: 25-45 ലക്ഷം.
9. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ടീം സപ്പോര്‍ട്ട്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രൈവറ്റ് ബാങ്കിങ്/വെല്‍ത്ത് മാനേജ്മെന്റ് സൊല്യൂഷന്‍ മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. വാര്‍ഷിക ശമ്പളം: 10-15 ലക്ഷം
10. റിസ്‌ക് ആന്‍ഡ് കോംപ്ലയന്‍സ് ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് രംഗത്ത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇവയില്‍ മൂന്നു വർഷം റിസ്‌ക് ആന്‍ഡ് കോംപ്ലയന്‍സ് രംഗത്തായിരിക്കണം. വാര്‍ഷിക ശമ്പളം: 22-27 ലക്ഷം......
അപേക്ഷാഫീസ്:ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് 750 രൂപ അപേക്ഷാഫീസ് ഉണ്ടായിരിക്കും . എന്നാൽ എസ്.സി./എസ്.ടി./ഭിന്നശേഷിവിഭാഗക്കാര്‍ക്ക് 125 രൂപ മാത്രം അടച്ചാൽ മതി . ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈന്‍ ആയി ഫീസ് അടക്കാം
അപേക്ഷിക്കേണ്ട വിധം: www.sbi.co.in/careers എന്ന വെബ് ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ബയോഡേറ്റ, ഐ.ഡി. പ്രൂഫ്, യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, മുന്‍പരിച യസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോം-16, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
അപേക്ഷാസമര്‍പ്പണസമയത്ത് ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പറും പാസ് വെർഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 12.......
https://www.facebook.com/Malayalivartha



























