നോർക്ക റൂട്സ്/ ഒ.ഡി.ഇ.പി.സി നിയമനം

ഒമാനിലെ ലൈഫ്ലൈന് ഹോസ്പിറ്റലില്‍ സ്പെഷ്യലിസ്റ്റ്, ജനറല്‍ പ്രാക്ടീഷണര്‍ തസ്തികകളില്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഡോക്ടര്‍മാര്‍ക്ക് അവസരം. പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരമുള്ളത്. നോർക്ക റൂട്സ് ആണ് റിക്രൂട്മെന്റ് നടത്തുന്നത്
സ്പെഷ്യലിസ്റ്റുകള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് അപേക്ഷിക്കാനുള്ള യോഗ്യത .
അതെ സമയം ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് നാല് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടോപ്പെം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും വേണം.
സ്പെഷ്യലിസ്റ്റുകള്‍ക്ക് 1900-2100 ഒമാനി റിയാലും (ഏകദേശം 3.4 ലക്ഷം മുതല്‍ 3.76 ലക്ഷം രൂപ വരെ) ശമ്പളം ലഭിക്കും. ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് 1200 ഒമാനി റിയാലും (ഏകദേശം 2,15,000 രൂപ) ആയിരിക്കും പ്രതീക്ഷിക്കാവുന്ന ശമ്പളം
. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] ല്‍ ജൂണ്‍ 15ന് മുൻപ് സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും ടോള്‍ഫ്രീ നമ്ബറായ 1800 425 3939 (ഇന്‍ഡ്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും
സൗദി അറേബ്യയിൽ ഡോക്ടർ, നഴ്സ് നിയമനം
സൗദി അറേബ്യയിലെ മജിദ് മെഡിക്കൽ ഗ്രൂപ്പിലേക്ക് ഡോക്ടർ, നഴ്സ് തസ്തികകളിൽ നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, ജി.എൻ.എം യോഗ്യതയുള്ള വനിത നഴ്സിന് രണ്ട് വർഷം പ്രവൃത്തി പരിചയവും വേണം.
ഡോക്ടറിന് 7000 സൗദി റിയാലും (1,30,000 രൂപ), നഴ്സിന് 3500 സൗദി റിയാലും (65,000രൂപ) ശമ്പളം ലഭിക്കും.
താമസം, വീസ, വിമാനടിക്കറ്റ് സൗജന്യം. ഇരുവിഭാഗങ്ങൾക്കും സൗദി പ്രൊമട്രിക് ലൈസൻസ് ഉണ്ടായിരിക്കണം.
താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, സൗദി പ്രൊമട്രിക് ലൈസൻസ്, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം rmt4.norka@kerala.gov.in ൽ അപേക്ഷ അയയ്ക്കണം. കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നം 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345(വിദേശത്ത് നിന്നും) ലഭിക്കും.
ദുബായ് ആശുപത്രി
ദുബായ് ആശുപത്രിയിലേക്ക് ബിഎസ്സി നഴ്സിംഗ് , ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ ഒഡെപെക് വാക് ഇൻ ഇന്റർവ്യു സംഘടിപ്പിച്ചിരിക്കുന്നു. ദുബായിലെ പ്രമുഖ ആശുപത്രികളിലേക്കാണ് അവസരം. ഒഡെപെക് വഴി ഓൺലൈനായി അപേക്ഷിക്കാം.
ടെക്നീഷ്യൻ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒഴിവുണ്ട്: റെസ്പിറേറ്ററി തെറാപ്പിസ്റ്റ് (3 ഒഴിവ്), ക്ളിനിക്കൽ എമ്പ്രിയോളജിസ്റ്റ് (1ഒഴിവ് ), ഇഇജി ടെക്നീഷ്യൻ (1ഒഴിവ് ), സിഎസ്എസ്ഡി ടെക്നീഷ്യൻ (4 ഒഴിവ്), ഡെന്റൽ ലാബ് ടെക്നീഷ്യൻ (3 ഒഴിവ്),
ഡെന്റൽ ലബോറട്ടറി എയ്ഡ് (2 ഒഴിവ്), ഡയാലിസിസ് ടെക്നോളജിസ്റ്റ് (1ഒഴിവ് ), ഓഡിയോളജിസ്റ്റ് (1ഒഴിവ് ), എംആർഐ ടെക്നീഷ്യൻ /സിടി സ്കാൻ (2 ഒഴിവ്), സോണോഗ്രാഫർ/റേഡിയോഗ്രാഫർ (സ്ത്രീ), ഇഎംടി ടെക്നീഷ്യൻ (അഡ്വാൻസ്ഡ്) (3 ഒഴിവ്), പുരുഷൻ). രജിസ്ട്രേഡ് നഴ്സ് (സ്ത്രീകൾക്ക് അഫേക്ഷിക്കാം) : ഡയാലിസിസ് നഴ്സ് (3 ഒഴിവ്), ഇആർ (10 ഒഴിവ്), ഐസിയു നഴ്സ് (5 ഒഴിവ്), മെഡിക്കൽ ആൻഡ് സർജിക്കൽ വാർഡ് (12 ഒഴിവ്), ഐവിഎഫ് നഴ്സ് (1ഒഴിവ് ),എൻഐസിയു (3 ഒഴിവ്) ഒടി (5 ഒഴിവ്),ഒപിഡി നഴ്സ് ( 10 ഒഴിവ്). ഫാർമസിസ്റ്റ്: (ബിഫാം) , സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം. രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായപരിധി: 40ന് താഴെ. 2 വർഷത്തെ കരാർ നിയമനമാണ്.
ഇന്റർവ്യൂ: ജൂൺ 11, 12 തീയതികളിൽ നടക്കും.
Adress
ODEPC, 5th Floor, Carmel Towers, Opp.Cotton Hill School, Vazhuthacaud, Thiruvananthapuram . ഉദ്യോഗാർത്ഥികൾ രാവിലെ 9.30ന് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഓഡെപെക്കിൽ രജിസ്റ്റർ ചെയ്ത അപേക്ഷകർ വിശദമായ ബയോഡാറ്റ UAE.odepc@gmail.com എന്ന ഇമെയിൽ ഐഡിയിൽ അയയ്ക്കണം.
https://www.facebook.com/Malayalivartha



























