എൽ.ഐ.സിയിൽ 8581അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ

ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിൽ അപ്രന്റിസ്, ഡവലപ്മെന്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 8581 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 9.
വിവിധ സോണുകളിലെ ഡിവിഷനൽ ഓഫിസുകളിലായാണ് ഒഴിവ്. കേരളത്തിലും ഒഴിവുകളുണ്ട്.. ചെന്നൈ കേന്ദ്രമായുള്ള സതേൺ സോണിലാണ് കേരളം ഉൾപ്പെടുന്നത്.
സതേൺ സോണിൽ മാത്രം 1257 ഒഴിവുകളാണുള്ളത്. സതേൺ സോണിന്റെ കീഴിലുള്ള കേരളത്തിൽ അഞ്ചു ഡിവിഷനുകളിലായി 379 ഒഴിവുകളുണ്ട്. കേരളത്തിലെ ഡിവിഷണല്‍ ഓഫീസുകളിലെ ഒഴിവുകള്‍: എറണാകുളം - 72 കോഴിക്കോട് - 85 കോട്ടയം - 88 തൃശ്ശൂര്‍ - 60 തിരുവനന്തപുരം - 74......
എംപ്ലോയ്മെന്റ് കാറ്റഗറി, ഏജന്റ്സ് കാറ്റഗറി, ഓപ്പൺ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ്.
21865 രൂപ മുതൽ 55075 വരെ ശമ്പളം ലഭിക്കും. പരിശീലന കാലത്ത് 34503 രൂപസ്റ്റൈപ്പൻഡായും ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രൊബേഷൻ വ്യവസ്ഥയിലാണ് നിയമനം. ഒരു വർഷമാണ് പ്രൊബേഷൻ പിരീഡ്.
2019 മേയ് ഒന്നിന് 21 വയസ് പൂർത്തിയായവർക്കും 30 വയസ് കഴിയാത്തവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് ഉണ്ടാകും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖവും വൈദ്യപരിശോധനയുമുണ്ടാകും. സിലബസ് വിജ്ഞാപനത്തില്‍ കൊടുത്തിട്ടുണ്ട്
ബിരുദം അല്ലെങ്കിൽ മുംബൈയിലെ ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ നൽകുന്ന ഫെലോഷിപ്പ് ലഭിച്ചവർക്കും, മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. മാർക്കറ്റിങ്ങിൽ പിജി ഡിപ്ലോമ നേടിയവർക്കും മുൻഗണന ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: www.licindia.in എന്ന വെബ്സൈറ്റിൽ.
https://www.facebook.com/Malayalivartha



























