ഗ്രാമീൺ ബാങ്കിൽ ഐ.ബി.പി.എസ് മെഗാ റിക്രൂട്ട്മെന്റ്

കേരള ഗ്രാമീണ് ബാങ്ക് ഉള്പ്പെടെ രാജ്യത്തെ 45 റീജണല് റൂറല് ബാങ്കുകളിലെ (ആര്.ആര്.ബി.) ഓഫീസര്, ഓഫീസ് അസിസ്റ്റന്റ് (മള്ട്ടിപര്പ്പസ്) തസ്തികയിലേക്കുള്ള എട്ടാമത് പൊതുപരീക്ഷയ്ക്ക് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല് സെലക്ഷന് (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു...
രാജ്യത്തെ വിവിധ ഗ്രാമീൺ ബാങ്കുകളിൽ ഓഫീസർ സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന് തസ്തികകളിലും ഓഫീസ് അസിസ്റ്റന്റ് (മൾടിപർപ്പസ്) തസ്തികയിലേക്കുമുള്ള 7401 ഒഴിവുകളിലേക്കുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ ബോർഡ് (ഐബിപിഎസ്) അപേക്ഷക്ഷണിച്ചിട്ടുള്ളത്
വിവിധ റൂറൽ ബാങ്കുകളിലേക്കായി മൊത്തം 8354 ഒഴിവുകളുണ്ട്. ഓഫീസ് അസിസ്റ്റന്റ്- 3674, ഓഫീസര്- 4680. ഇതിൽ കേരള ഗ്രാമീണ് ബാങ്കില് ഓഫീസ് അസിസ്റ്റന്റ് തസ്തിയില് മാത്രം 86 ഒഴിവുകളുണ്ട്. ഓഫീസര് തസ്തികയിൽ സ്കെയില് III, സ്കെയില് II, സ്കെയില് I എന്നീ തസ്തികകളിലാണ് ഒഴിവുകള്...
ഓഫീസര് സ്കെയില് II-ല് ഇന്ഫര്മേഷന് ടെക്നോളജി, ചാര്ട്ടേഡ് അക്കൗണ്ടന്റ്, ലോ ഓഫീസര്, ട്രഷറി മാനേജര്, മാര്ക്കറ്റിങ് ഓഫീസര്, അഗ്രിക്കള്ച്ചര് ഓഫീസര് എന്നീ തസ്തികകളിലാണ് ഒഴിവ്.
ആഗസ്റ്റ് / സെപ്തംബർ മാസത്തിലാണ് ഓൺലൈൻ പൊതുപരീക്ഷ. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ
ഓഫീസ് അസിസ്റ്റന്റിന് പരീക്ഷമാത്രമേയുള്ളൂ. ഓഫീസർ തസ്തികയിൽ പരീക്ഷയും ഇന്റർവ്യൂവുമുണ്ട്.
കേരള ഗ്രാമീൺ ബാങ്കിൽ ഓഫീസ് അസി. 86, ഓഫീസർ സ്കെയിൽ ഒന്ന് 76 ഒഴിവുണ്ട്.
യോഗ്യത ഓഫീസർ സ്കെയിൽ (ഒന്ന്) ബിരുദം. പ്രായം 18‐30. പ്രാദേശികഭാഷയില് അറിവുണ്ടായിരിക്കണം. കംപ്യൂട്ടര് പരിജ്ഞാനം വേണം. അഗ്രിക്കള്ച്ചര്/ഹോര്ട്ടിക്കള്ച്ചര്/ഫോറസ്ട്രി/അനിമല് ഹസ്ബന്ഡറി/വെറ്ററിനറി സയന്സ്/അഗ്രിക്കള്ച്ചറല് എന്ജിനീയറിങ്/പിസികള്ച്ചര്/അഗ്രിക്കള്ച്ചറല് മാര്ക്കറ്റിങ് ആന്ഡ് കോര്പ്പറേഷന്/ഐ.ടി./മാനേജ്മെന്റ്/നിയമം/ഇക്കണോമിക്സ് അക്കൗണ്ടന്സി എന്നിവയില് ബിരുദമുള്ളവര്ക്ക് മുന്ഗണനയുണ്ടായിരിക്കും
ഓഫീസർ സ്കെയിൽ (രണ്ട്) (ജനറല് ബാങ്കിങ് ഓഫീസര്).
50 ശതമാനം മാർക്കോടെ ബിരുദം. ബാങ്കിങ്/ഫിനാന്സ്/മാര്ക്കറ്റിങ്/അഗ്രിക്കള്ച്ചര്/ഹോര്ട്ടിക്കള്ച്ചര്/ഫോറസ്ട്രി/അനിമല് ഹസ്ബന്ഡറി/വെറ്ററിനറി സയന്സ്/അഗ്രിക്കള്ച്ചറല് എന്ജിനീയറിങ്/ഐ.ടി./മാനേജ്മെന്റ്/നിയമം/ഇക്കണോമിക്സ്/അക്കൗണ്ടന്സി എന്നിവയില് ബിരുദമുള്ളവര്ക്ക് മുന്ഗണന.
ഓഫീസര് സ്കെയില് II (സ്പെഷ്യലിസ്റ്റ് ഓഫീസര്-ഇന്ഫര്മേഷന് ടെക്നോളജി/ചാര്ട്ടേഡ് അക്കൗണ്ടന്റ്/ലോ ഓഫീസര്/ട്രഷറി മാനേജര്/ മാര്ക്കറ്റിങ് ഓഫീസര്/അഗ്രിക്കള്ച്ചര് ഓഫീസര്)
സ്പെഷ്യലിസ്റ്റ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് പരിഗണിക്കുക.
ഇന്ഫര്മേഷന് ടെക്നോളജി ഓഫീസര് : ഈ തസ്തികയിലേക്ക് മൊത്തം 50 ശതമാനം മാര്ക്കില് കുറയാതെ ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷന്/കംപ്യൂട്ടര് സയന്സ്/ഐ.ടി. ബിരുദം/തത്തുല്യം ആണ് യോഗ്യത . .
ചാര്ട്ടേഡ് അക്കൗണ്ടന്റ്: ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്നിന്നുള്ള സര്ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ് അവശ്യമാണ്
ലോ ഓഫീസര്- നിയമബിരുദം.
ട്രഷറി മാനേജര്- ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്നിന്നുള്ള സര്ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ് ,അല്ലെങ്കില് എം.ബി.എ. -ഫിനാന്സ്.
മാര്ക്കറ്റിങ് ഓഫീസര്- എം.ബി.എ. (മാര്ക്കറ്റിങ്)
അഗ്രിക്കള്ച്ചര് ഓഫീസര്- അഗ്രിക്കള്ച്ചര്/ഹോര്ട്ടിക്കള്ച്ചര്/ഡെയറി/അനിമല് ഹസ്ബന്ഡറി/ഫോറസ്ട്രി/ വെറ്ററിനറി സയന്സ്/അഗ്രിക്കള്ച്ചറല് എന്ജിനീയറിങ്/പിസികള്ച്ചര് എന്നിവയില് ബിരുദം. എന്നിങ്ങനെ യാണ് യോഗ്യതകൾ
പ്രായം 21‐32.
സ്കെയിൽ (മൂന്ന്) യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. ബാങ്കിങ്/ഫിനാന്സ്/മാര്ക്കറ്റിങ്/അഗ്രിക്കള്ച്ചര്/ഹോര്ട്ടിക്കള്ച്ചര്/ഫോറസ്ട്രി/അനിമല് ഹസ്ബന്ഡറി/വെറ്ററിനറി സയന്സ്/അഗ്രിക്കള്ച്ചറല് എന്ജിനീയറിങ്/പിസികള്ച്ചര്/അഗ്രിക്കള്ച്ചറല് മാര്ക്കറ്റിങ് ആന്ഡ് കോര്പ്പറേഷന്/ഐ.ടി./മാനേജ്മെന്റ്/നിയമം/ഇക്കണോമിക്സ് ആന്ഡ് അക്കൗണ്ടന്സി എന്നിവയില് ബിരുദം/ഡിപ്ലോമയുള്ളവര്ക്ക് മുന്ഗണന..
പ്രായം 21‐40.
ഓഫീസ് അസി. യോഗ്യത ബിരുദം. പ്രായം 18‐28. കംപ്യൂട്ടറും പ്രാദേശികഭാഷയുമറിയണം.
രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ഓഫീസര് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്ക്ക് അഭിമുഖവും ഉണ്ടാകും. ഓഗസ്റ്റിലായിരിക്കും പരീക്ഷ. കേരളത്തില് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
2019 ജൂൺ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.നിയമാനുസൃത ഇളവ് ലഭിക്കും.
https://www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് നാല്.
പരീക്ഷാ സിലബസ് മറ്റു വിശദവിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്
.
https://www.facebook.com/Malayalivartha