ഈ യൂനിവേഴ്സിറ്റികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ അധ്യാപക അനധ്യാപക ഒഴിവുകളുണ്ട് ..വിശദംശങ്ങൾ ഇനി പറയും പ്രകാരം .
ലക്നൗ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിലക്നൗ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ അദ്ധ്യാപക, അദ്ധ്യാപകേതര തസ്തികകളിൽ ഒഴിവുണ്ട്.
അദ്ധ്യാപക വിഭാഗത്തിൽ പ്രൊഫസർ 3, അസോ. പ്രൊഫസർ 4, അസി. പ്രൊഫസർ (ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്) 5 എന്നിങ്ങനെയും വിസിറ്റിങ് ഫാക്കൽറ്റി, അഡ്ജൻക്ട് ഫാക്കൽറ്റി എന്നീ തസ്തികകളിലും അദ്ധ്യാപകേതര വിഭാഗത്തിൽ രജിസ്ട്രാർ 1, അസി. രജിസ്ട്രാർ 1, ജൂനിയർ സൂപ്രണ്ടന്റ് 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ് 1, ജൂനിയർ എൻജിനിയർ 2, ജൂനിയർ അസിസ്റ്റന്റ് 2, ജൂനിയർ ടെക്നീഷ്യൻ 1 എന്നിങ്ങനെയുമാണ് ഒഴിവുകളുള്ളത് .
www.iiitl.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15.
മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി
ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി വിവിധ കേന്ദ്രങ്ങളിലെ 135 അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ബയോടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്കൂൾ ഓഫ് മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ട്രെയിനിംഗ് ആൻഡ് പ്ലേസ് മെന്റ് എന്നിങ്ങനെയാണ് വകുപ്പ് തിരിച്ചുള്ള തസ്തികകൾ.
അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും www.manuu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 8.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഹോസ്റ്റൽ മാനേജരുടെ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസർ, ചീഫ് പെറ്റി ഓഫീസർ, ജൂനിയർ വാറണ്ട് ഓഫീസർ എന്നീ തസ്തികകളിൽ 15 വർഷത്തെ സർവീസ് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരള
കാസർകോടുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരളയിലേക്ക് ഗ്രൂപ്പ് ബി അനദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് എൻജിനിയർ, സെക്യൂരിറ്റി ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, നഴ്സിംഗ് ഓഫീസർ, പേഴ്സണൽ അസിസ്റ്റന്റ്, ഹിന്ദി ട്രാൻസിലേറ്റർ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദമായ വിജ്ഞാപനം www.cukerala.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. www.ibps.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
https://www.facebook.com/Malayalivartha



























