പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ സെയിലർ/എയർമാൻ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ സെയിലർ/എയർമാൻ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാനുള്ള അവസരമുണ്ട്.
പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ സെയിലറാകാം; 2700 ഒഴിവുകള്‍, ശമ്പളം 21700-69100......
സെയിലര്‍ തസ്തികയില്‍ നാവികസേനയിൽ ധാരാളം ഒഴിവുകളുണ്ട് . സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് തസ്തികയിലെ 2200 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കുമാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു/തത്തുല്യം. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും വിഷയമായുള്ള പ്ലസ് ടു പഠിച്ചവരാണ് അപേക്ഷിക്കേണ്ടത് ..നിര്‍ദിഷ്ട ശാരീരിക യോഗ്യത വേണം. പ്രായം: 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31-നും ഇടയില്‍ ജനിച്ചവരാകണം.ശമ്പളം: പരിശീലനകാലത്ത് 14,600 രൂപ സ്റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലനത്തിനുശേഷം 21700-69100 രൂപ എന്ന നിരക്കിലായിരിക്കും ശമ്പളം .
ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവായിലേതെങ്കിലും പഠിച്ചിരിക്കണം .
നിര്‍ദിഷ്ട ശാരീരികയോഗ്യത വേണം. പ്രായം: 2000 ഫെബ്രുവരി ഒന്നിനും 2003 ജനുവരി 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം. ശമ്പളം: 21700-69100 രൂപ.
രണ്ട തസ്തികകളിലേക്കും അപേക്ഷിക്കേണ്ട അവസാന തീയ്യതി ജൂലായ് 10 ആണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.joinindiannavy.gov.in എന്ന ഡവെബ്സൈറ്റ് കാണുക
പ്ലസ്ടുക്കാർക്ക് വ്യോമസേനയിൽ എയർമാൻ......
ഇന്ത്യൻ വ്യോമസേന എയർമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർമെൻ ഗ്രൂപ്പ് എക്സ് ട്രേഡ് (എജ്യുക്കേഷൻ ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ ട്രേഡ് (ഇന്ത്യൻ എയർഫോഴ്സ് പോലീസ്, സെക്യൂരിറ്റി, മ്യുസിഷ്യൻ ട്രേഡ് ഒഴികെ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കമ്മിഷൻഡ് ഓഫീസേഴ്സ്, പൈലറ്റ്, നാവിഗേറ്റർ എന്നീ തസ്തികകളിലേക്ക് ഈ അപേക്ഷകരെ പരിഗണിക്കില്ല...
ജൂലായ് ഒന്നുമുതൽ 15 വരെ അപേക്ഷകൾ സ്വീകരിക്കും. സെപ്റ്റംബർ 21 മുതൽ 24 വരെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷകൾ നടക്കും.
കേരളത്തിൽ കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളാണ്.
അപേക്ഷകർ അവിവാഹിതരായ ആൺകുട്ടികളും 1999 ജൂലായ് 19-നും 2003 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരുമായിരിക്കണം. ഗ്രൂപ്പ് എക്സ് തസ്തികയിലേക്ക് കണക്ക്, ഇംഗ്ളീഷ്, ഫിസിക്സ് എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടുവിന് 50 ശതമാനം മാർക്കോടെ ജയിച്ചവരായിരിക്കണം..
സർക്കാർ അംഗീകൃത പോളിടെക്നിക്കുകളിൽനിന്ന് 50 ശതമാനം മാർക്കോടെ ഡിപ്ലോമ കരസ്ഥമാക്കിയവർക്കും അപേക്ഷിക്കാം.
ഗ്രൂപ്പ് വൈ ട്രേഡിലേക്ക് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് പ്ലസ്ടുവിന് കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളെടുത്ത് 50 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം.
വിവരങ്ങൾക്ക്: www.airmenselection.cdac.in, www.careerindianairforce.cdac.in
https://www.facebook.com/Malayalivartha



























