റയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന പത്തം ക്‌ളാസ് കഴിഞ്ഞ ഐ ടി ഐ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം .. 432 അപ്രെന്റിസ് ഒഴിവുകളാണ് ഇപ്പോൾ സൗത്ത് ഈസ്ററ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ ഉള്ളത്

റയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന പത്തം ക്‌ളാസ് കഴിഞ്ഞ ഐ ടി ഐ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം .. 432 അപ്രെന്റിസ് ഒഴിവുകളാണ് ഇപ്പോൾ സൗത്ത് ഈസ്ററ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ ഉള്ളത് . ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്( COPA ), സ്റ്റെനോഗ്രഫർ(ഇംഗ്ലിഷ്, ഹിന്ദി), ഫിറ്റർ, ഇലക്ട്രീഷൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ആർഎസി മെക്കാനിക്, വെൽഡർ, പ്ലംബർ, മേസൺ, പെയിന്റർ, കാർപെന്റർ, മെഷിനിസ്റ്റ്, ടർണർ, ഷീറ്റ് മെറ്റൽ വർക്കർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യത:
പത്താം ക്ലാസ് ജയം (10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് ജയം.
പ്രായം:
15–24 വയസ്. 2019 ജൂലൈ ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്തും വർഷം ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്:
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് പ്രവേശനം. വൈദ്യപരിശോധനയുമുണ്ടാകും.
വിശദവിവരങ്ങൾക്ക്:
www.apprenticeship.gov.in, അല്ലെങ്കിൽ
www.secr.indianrailways.gov.in
സെൻട്രൽ ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവരെല്ലാം ഏറ്റവും കൂടുതൽ താൽപര്യപ്പെടുന്നത് റെയിൽവേ ജോലികൾക്കാണ് . ശംബത്തോടൊപ്പം മികച്ച ആനുകൂല്യങ്ങളും റെയിൽവേ നൽകുന്നതാണ് പ്രധാന ആകർഷണം ..സൗത്ത് ഈസ്ററ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ ഉള്ള ഒഴിവുകളിലേക്ക് ജൂലൈ 15 നു മുൻപ് അപേക്ഷിക്കണം . അപേക്ഷ ഓൺലൈനായി ആണ് അയക്കേണ്ടത് .
https://www.facebook.com/Malayalivartha



























