വിദേശ രാജ്യങ്ങളിലേക്കുള്ള ജോലി റിക്രൂട്ട്മെന്റിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പ് തടയാനുളള നടപടികളുമായി നോർക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സർവീസ് പ്രവർത്തനമാരംഭിച്ചു. .ഇടനിലക്കാരില്ലാതെ എല്ലാ മാസവും രണ്ടുപ്രാവശ്യം കൃത്യമായി വിദേശ ജോലികൾക്ക് ആൾക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം നോർക്കഎക്സ്പ്രസ് റിക്രൂട്ട്മെന്റ്സർവീസിൽ ഉണ്ട്

വിദേശ രാജ്യങ്ങളിലേക്കുള്ള ജോലി റിക്രൂട്ട്മെന്റിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പ് തടയാനുളള നടപടികളുമായി നോർക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സർവീസ് പ്രവർത്തനമാരംഭിച്ചു. .ഇടനിലക്കാരില്ലാതെ എല്ലാ മാസവും രണ്ടുപ്രാവശ്യം കൃത്യമായി വിദേശ ജോലികൾക്ക് ആൾക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം നോർക്കഎക്സ്പ്രസ് റിക്രൂട്ട്മെന്റ്സർവീസിൽ ഉണ്ട്.
വിദേശ ജോലിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ സാധാരണഗതിയിൽ ആറു മാസമെങ്കിലും വേണം. ഇതാണ് പൊതുവെ ഉദ്യോഗാർത്ഥികൾ തട്ടിപ്പിന് ഇരയാകുന്നതിനുള്ള ഒരു കാരണം. മിക്കവാറും എത്രയും പെട്ടെന്നു വിദേശത്തു എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരാകും . സാധാരണക്കാരുടെ ഈ ദൗർബല്യം മുതലെടുത്താണ് പല തട്ടിപ്പ് കമ്പനികളും ഉദ്യോഗാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കി തട്ടിപ്പ് നടത്തുന്നത്.
കൂടാതെ പെട്ടെന്ന് തന്നെ വിസ കരസ്ഥമാക്കാനുള്ള തിരക്കിൽ ഉദ്യോഗാർത്ഥികൾ കമ്പനിയെ കുറിച്ചോ റിക്രൂട്മെന്റ് ഏജൻസിയുടെ വിശ്വാസ്യതയെകുറിച്ചോ തിരക്കാൻ മെനക്കെടാറില്ല എന്നതും തട്ടിപ്പിന് ആക്കം കൂട്ടുന്നു
ഇതിനൊരു പരിഹാരമാണ് നോർക്കഎക്സ്പ്രസ് റിക്രൂട്ട്മെന്റ്സർവീസ് . ദിവസങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള നോർക്ക റൂട്സിന്റെ ഉദ്യമമാണ് ഈ എക്സ്പ്രസ്സ് സർവീസ്
ഇത് പ്രകാരം, വിഡിയോ കോൺഫറൻസിങ്, സ്കൈപ് ഇന്റർവ്യൂ എന്നിവയിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാൽ കാലതാമസം പരമാവധി ഒഴിവാകും.
വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടക്കുന്നു എന്ന പരാതി കൂടുതലുള്ളത് എറണാകുളത്തു ആയതിനാൽ കൊച്ചി സിറ്റി പൊലീസ് ഈ കാര്യത്തിൽ നടപടികളെടുത്തിട്ടുണ്ട്.
റിക്രൂട്ട്മെന്റ് നടത്തുന്ന രാജ്യത്തെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റസിന്റെ അനുമതി പത്രം എന്നിവ ഏജന്‍സിയുടെ പക്കല്‍ നിര്‍ബന്ധമായും വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന് പറഞ്ഞിട്ടുണ്ട്.
വിദേശ ജോലിയുടെ മറവില്‍ നടക്കുന്ന കബളിപ്പിക്കലിന്റെ പശ്ചാത്തലത്തില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ യോഗം വിളിച്ചു ചേര്‍ത്താണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. .
വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്റര്‍വ്യൂന് മുമ്പായി നടത്തുന്ന സ്ഥലവും തീയതിയും പൊലീസിനെ മുന്‍കൂറായി അറിയിച്ച് അനുമതി വാങ്ങണം.ഉദ്യോഗാര്‍ഥിക്ക് വാഗ്ദാനം ചെയ്യപ്പെട്ട തൊഴില്‍ തന്നെയാണ് ലഭിക്കുന്നതെന്നും വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം.
വിദേശത്ത് പോയതിനു ശേഷം ഏതെങ്കിലും വിധത്തിലുള്ള ദുരിതങ്ങള്‍ തൊഴില്‍ ഉടമയില്‍ നിന്നും നേരിടുന്ന സാഹചര്യമുണ്ടായാല്‍ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങളെ സമീപിക്കുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും സൗഹൃദപരമായി ഇടപെട്ട് വിദേശത്ത് ജോലി നോക്കുന്ന ആളുടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്നും കമ്മീഷണര്‍ യോഗത്തില്‍ വ്യക്തമാക്കി.
ഇത്തരം കാര്യങ്ങള്‍ക്ക് പൊലീസ് സഹായം ഉണ്ടാവും. ഒരോ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും ലൈസന്‍സില്‍ പറഞ്ഞിട്ടുള്ളത്ര പാസ്പോര്ടുകള് മാത്രമെ കൈവശം വെയ്ക്കാവു. നിബന്ധന പ്രകാരമുള്ള ഫീസ് മാത്രമെ ഈടാക്കാവു എന്നും കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നോർക്കയുടെ കീഴിലുള്ള റിക്രൂട്മെന്റ് സ്ഥാപനങ്ങൾവഴി വിദേശ ജോലികൾക്ക് ശ്രമിക്കുന്നതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും സുരക്ഷിത മാർഗ്ഗം.. ഇപ്പോൾ ബിഎസ്സി, ജിഎൻഎം നഴ്സുമാർക്ക് അവസരമുണ്ട്. ബിഎസ്സി നഴ്സുമാർക്ക് ഒരു വർഷത്തെയും ജിഎൻഎം നഴ്സുമാർക്കു രണ്ടു വർഷത്തെയും പ്രവൃത്തിപരിചയം വേണം. കുവൈറ്റ് ഉൾപ്പെടെ മറ്റു വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സ് നിയമനവും എക്സ്പ്രസ് റിക്രൂട്ട്മെന്റിലൂടെയാകും
എക്സ്പ്രസ് റിക്രൂട്ട്മെന്റ് അറിയിപ്പ് പ്രധാന ദിനപത്രങ്ങളിലും നോർക്ക റൂട്ട്്സ് വെബ്സൈറ്റിലും(www.norkaroots.org) പ്രസിദ്ധീകരിക്കും. ഈ സമയം ഉദ്യോഗാർഥികൾ സ്വന്തം ബയോഡേറ്റ ഇ–മെയിൽ ചെയ്യണം.വിലാസം: rmt4.norka@kerala.gov.in.റിക്രൂട്ട്മെന്റ് അറിയിപ്പ് വരാത്ത സമയത്തും ഈ ഐഡിയിലേക്കു ബയോഡേറ്റ അയയ്ക്കാം.യോഗ്യതയുള്ളവരെ ഇന്റർവ്യൂവിന് ക്ഷണിക്കും; ഒരു ദിവസം 25 പേർ. അപേക്ഷാ ഫീസില്ല.തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജായ 30,000 രൂപയുംജിഎസ്ടിയും ഈടാക്കും.
വിലാസം
നോർക്ക റൂട്സ്.
നോർക്ക സെന്റർ,
തൈക്കാട് തിരുവനന്തപുരം– 695014
ഫോൺ: 0471 2770500, 2332416,2332452.
ഫാക്സ്– 0471 2326263 ടോൾഫ്രീ: 18004253939 (ഇന്ത്യ),
00918802012345 (വിദേശം)
ഇ–മെയിൽ: mail@norkaroots.org
വെബ്സൈറ്റ്: www.norkaroots.org.
https://www.facebook.com/Malayalivartha



























