ഈ ജോലികൾക്ക് ജൂലൈ 2019 30 ന് മുൻപ് അപേക്ഷിക്കാം

ഈ ജോലികൾക്ക് ജൂലൈ 2019 30 ന് മുൻപ് അപേക്ഷിക്കാം .
എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫ്
1 തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കുന്നു. 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത വിമുക്തഭടൻമാർക്കും പൊലീസിൽ നിന്നോ മറ്റ് സായുധ സേനയിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.
പത്താം ക്ലാസ് പാസായിക്കണം. ഇവരുടെ അഭാവത്തിൽ 2019 ഫെബ്രുവരി ഒന്നിന് 40 വയസ്സിനു മുകളിൽ പ്രായമുളളവരും പത്താം ക്ലാസ്സ് പാസ്സായിട്ടുളളവരും ഏതെങ്കിലും സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാത്ത സെക്യൂരിറ്റി പ്രവൃത്തിപരിചയമുളളവരെയും പരിഗണിക്കും.
തിരുവനന്തപുരം ജില്ലയിലുളളവർ ആയിരിക്കണം മെഡിക്കൽ കോളേജിന് ഏട്ട് കിലോമീറ്റർ ചുറ്റളവിലുളളവർക്ക് മുൻഗണന. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, തിരിച്ചറിയൽ രേഖയും (പകർപ്പുകൾ വേണം) ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂലായ് അഞ്ചിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിന് എത്തണം.
2 നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ്/ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്
കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ്/ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് 10 ഒഴിവുണ്ട്.
പ്രിൻസിപ്പൽ സയന്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായം 45, സീനിയർ പ്രിൻസിപൽ സയന്റീസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനു 50 വയസ്സ് കവിയരുത്.
, സയന്റിസ്റ്റ്/സീനിയർ സയന്റിസ്റ്റ് തസ്തികയിലേക്ക് രണ്ടൊഴിവുകളാണുള്ളത് . ഉയർന്ന പ്രായം സയന്റിസ്റ്റ് 32, സീനിയർ സയന്റിസ്റ്റ് 37.
യോഗ്യത: ബന്ധപ്പെട്ട സയൻസ് വിഷയത്തിൽ പിഎച്ച്ഡി ഉണ്ടായിരിക്കണം .
വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും www.nbri.res.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് നൂറു രൂപയുടെ ഡിഡി അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Controller of Administration , CSIRNBRI, Rana Pratap Marg, Lucknow226001 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റായി ജൂലായ് 31ന് വൈകിട്ട് ആറിനകം ലഭിക്കണം.
3 ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ മെഡിക്കൽ സൂപ്രണ്ടന്റ്
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ മെഡിക്കൽ സൂപ്രണ്ടന്റ് : ( ജനറൽ മെഡിസിൻ) 1, പതോളജി 1, ഒാർത്തോപീഡിക്സ് 1, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ 10 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 10. വിശദവിവരത്തിന് www.halindia.co.in
4 ആംഡ്ഫോഴ്സസ് മെഡിക്കൽ സർവീസിൽ കമീഷൻഡ് ഓഫീസർ
ആംഡ്ഫോഴ്സസ് മെഡിക്കൽ സർവീസിൽ കമീഷൻഡ് ഓഫീസർ തസ്തികയിലെ 150 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക് 135 ഒഴിവുകളും , സ്ത്രീകൾക്ക് 15 ഒഴിവുകളും ആണുള്ളത്
യോഗ്യത എംബിബിഎസ്. മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം . ബിരുദാനന്തരബിരുദം/ഡിപ്ലോമ യുള്ളവർക്കും അപേക്ഷിക്കാം.
2019 ഡിസംബർ 31ന് 45 വയസ്സ് പൂർത്തിയാകരുത്. ഡൽഹിയിലാണ് ഇന്റർവ്യു. www.amcsscentry.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 21.
5 . ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷക്ഷണിച്ചു. 25 ഒഴിവുണ്ട്.
യോഗ്യത: എംഎസ്സി/ ഇന്റഗ്രേറ്റഡ് എംഎസ്സി ( ഫിസിക്സ് / കെമിസ്ട്രി / ലൈഫ്സയൻസ് ), യുജിസി / സിഎസ്ഐആർ / നെറ്റ് ഫെലോഷിപ്പ് , 90 ശതമാനത്തിൽ കൂടുതൽ ജെഇഎസ്ടി സ്കോർ , ഐസിഎംആർ - ജെആർഎഫ് / ഐസിഎആർ - ജെആർഎഫ് , ഡിബിടി - ജെആർബി ബയോടെക്നോളജി .
www.barc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 12
6 റീജണൽ സെന്റർ ഫോർ ബയോടെക്നോളജി
ഫരീദാബാദ് റീജണൽ സെന്റർ ഫോർ ബയോടെക്നോളജിയിൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ 1, കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഡൻ 1, ഫിനാനസ് ഓഫീസർ 1, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറർ 1, സീനിയർ ടെക്നിക്കൽ ഓഫീസർ 2, അസി. എൻജിനിയർ 1, ഡോക്യുമെന്റേഷൻ അസി. 1, ടെക്നിക്കൽ അസി. 1, മാനേജ്മെന്റ് അസി. 1 എന്നിങ്ങനെ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദവമായി വെബ്സൈറ്റിൽ.
https://www.rcb.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15
https://www.facebook.com/Malayalivartha



























