യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് ..എമിറേറ്റ്സ് ട്രാൻസ്പോർട്ട്, എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പെൻസ്പെൻ തുടങ്ങിയ രാജ്യാന്തര കമ്പനികളിലേക്കാണ് റിക്രൂട്മെന്റ്

യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് ..എമിറേറ്റ്സ് ട്രാൻസ്പോർട്ട്, എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പെൻസ്പെൻ തുടങ്ങിയ രാജ്യാന്തര കമ്പനികളിലേക്കാണ് റിക്രൂട്മെന്റ്. വിശദ വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ഉണ്ട് . വിവിധ കമ്പനി വെബ്സൈറ്റും അനുബന്ധ വിവരങ്ങളും ഇങ്ങനെയാണ്
എമിറേറ്റ്സ് ട്രാൻസ്പോർട്ട്
യുഎഇയിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ടിൽ നിരവധി അവസരങ്ങൾ. പത്താംക്ലാസ് / പ്ലസ് ടു ക്കാർക്ക് അപേക്ഷിക്കാം. പ്രൊജക്ട് മാനേജർ, എമർജൻസി ടെക്നീഷ്യൻ, സൂപ്പർവൈസർ,കാൾ സെന്റർ കോഡിനേറ്റർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: https://www.et.gov.ae.
എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ദുബായിലെ എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് എക്സിക്യൂട്ടീവ്, വെബ് ഡെവലപ്പർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ( സ്ത്രി, പുരുഷൻ)വീഡിയോഗ്രാഫർ /എഡിറ്റർ,എച്ച് ആർ മാനേജർ. അക്കൗണ്ട്സ് , മോട്ടോർ സൈക്കിൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, വർക്ക്ഷോപ്പ് സൂപ്പർവൈസർ, അഡ്വെർടൈസിംഗ് സൂപ്പർവൈസർ, ക്യുഎച്ച്എസ്ഇ ഓഫീസർ, ഓഫീസ് ഗേൾ, പ്രൊക്യുർമെന്റ് കോഡിനേറ്റർ, പേഴ്സണൽ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.edi.ae/
പെൻസ്പെൻ
ഓയിൽഗ്യാസ് കമ്പനിയായ പെൻസ്പെൻ വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുഎഇ, ബാങ്കോക്ക്, യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്കാണ് നിയമനം. സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ക്വാണ്ടിറ്റി സർവേയർ, ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ഗ്യാസ് മാറ്ററിംഗ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.penspen.com/
ബേക്കർ ഹ്യൂഗ്സ്
യുഎഇയിലെ ബേക്കർ ഹ്യൂഗ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സെയിൽസ് മാനേജർ, ഫീൽഡ് എൻജിനീയർ, സീനിയർ സെയിൽസ് മാനേജർ, മെഷ്യൻ ഓപ്പറേറ്റർ, റീജണൽ സർവീസ് ഡെലിവറി ലീഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: https://www.bhge.com/
ഫെയ്ത്ഫുൾ ഗൗൾഡ്
ഫെയ്ത്ഫുൾ ഗൗൾഡ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. യുഎഇ, സൗദി, യുകെ, യുഎസ്എ, യൂറോപ്, എന്നിവിടങ്ങളിലാണ് നിയമനം . പ്രൊക്യുർമെന്റ് മാനേജർ,കൺസ്ട്രക്ഷൻ മാനേജർ, റിസ്ക് മാനേജർ, സീനിയർ പ്രോജക്ട് മാനേജർ, മാനേജിംഗ് ക്വാണ്ടിറ്റി സർവേയർ, ക്വാളിറ്റി മാനേജർ, കോൺട്രാക്ട് അഡ്വൈസർ, പ്രോഗ്രാം ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, സീനിയർ ക്വാണ്ടിറ്റി സർവേയർ, ഫയർ റിസ്ക് അസസർ, ഓപ്പറേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, സീനിയർ എസ്റ്റിമേറ്റർ, സീനിയർ ഷെഡ്യൂളർ, സീനിയർ കോസ്റ്റ് എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ.
കമ്പനിവെബ്സൈറ്റ്: https://www.fgould.com.
അൽ നബൂഡ ഓട്ടോ മൊബൈൽസ്
യു.എ.ഇയിലെ അൽ നബൂഡ ഓട്ടോമൊബൈൽസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് കൺസൾട്ടന്റ്, സിആർഎം മാനേജർ, ക്വാളിറ്റി കൺട്രോളർ, ഹെവി ഡ്യൂട്ടി ഡ്രൈവർ, റിസപ്ഷനിസ്റ്റ്, കോഡിനേറ്റർ, കോൺടാക്ട് സെന്റർ ഏജന്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ, മെക്കാനിക്, മാസ്റ്റർ ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://nabooda-auto.com/
https://www.facebook.com/Malayalivartha



























