കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള ടെക്സ്റ്റൈൽ/വീവിങ് മില്ലുകളിൽ 133 വർക്കർ ട്രെയിനി ഒഴിവുകൾ

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷനു കീഴിലുള്ള ടെക്സ്റ്റൈൽ/വീവിങ് മില്ലുകളിൽ 133 വർക്കർ ട്രെയിനി ഒഴിവുണ്ട്.
കണ്ണൂർ പിണറായിയിലെ ഹൈടെക് വീവിങ് മില്ലിൽ 56 ഒഴിവുകളും കാസർകോട് ഉദുമയിലെ ടെക്സ്റ്റൈൽ മില്ലിൽ 77 ഒഴിവുകളുമാണുള്ളത്. ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം.യോഗ്യത, സ്റ്റൈപൻഡ്, പ്രായം എന്നിവയുടെ വിശദവിവരങ്ങൾ ഇങ്ങനെയാണ്
ഇലക്ട്രീഷൻ, മെയിന്റനൻസ് ഫിറ്റർ തസ്തിക: എസ്എസ്എൽസി, നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(ഇലക്ട്രീഷ്യൻ/ഫിറ്റർ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം , ആദ്യത്തെ ആറു മാസം: പ്രതിദിനം 300 രൂപ യാണ് വേതനമായി ലഭിക്കുന്നത് , 6–12 മാസം: 325 രൂപ, 12–18 മാസം: 375 രൂപ, 18–24 മാസം: 425 രൂപ എന്നിങ്ങനെ വേതന നിരക്കിൽ വ്യത്യാസമുണ്ട്.
മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏഴാം ക്ലാസ് ജയം ആണ് ഏറ്റവും കുറഞ്ഞ യോഗ്യത . ആദ്യത്തെ ആറു മാസം: പ്രതിദിനം 275 രൂപ, 6–12 മാസം: 300 രൂപ, 12–18 മാസം: 350 രൂപ, 18–24 മാസം: 400രൂപ.എന്നിങ്ങനെ ദിവസ വേതനം ലഭിക്കും.
പ്രായം(01.06.2019ന് കണക്കാക്കുമ്പോൾ 18നും 36 നും ഇടക്കായിരിക്കണം. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. ശാരീരിക അവശതകൾ പാടില്ല. രണ്ടു വർഷമാണു പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയായാൽ മിൽ കാഷ്വൽ തസ്തികയിൽ നിയമനമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം:
വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളടെ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം. കവറിനു മുകളിൽ തസ്തിക വ്യക്തമാക്കണം.
പിണറായിയിലെ വിലാസം: ജനറൽ മാനേജർ, ഹൈ–ടെക് വീവിങ് മിൽസ്, മിൽ ഒാഫിസ്: കിഴക്കുഭാഗം, പിണറായി പിഒ, തലശേരി, കണ്ണൂർ–670741.
ഫോൺ: 0490 2384150.
ഉദുമയിലെ വിലാസം:
ജനറൽ മാനേജർ,
ഉദുമ ടെക്സ്റ്റൈൽ മിൽസ്,
മിൽ ഓഫിസ്
മൈലാട്ടി പിഒ,
കാസർകോട്–671319.
ഫോൺ : 04994 282266.
വിശദവിവരങ്ങൾക്ക്: www.kstcl.org
https://www.facebook.com/Malayalivartha



























