എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ.) 2189 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് അവസരം. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ഒഴിവുണ്ട്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ.) 2189 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് അവസരം. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ഒഴിവുണ്ട്.
തിരഞ്ഞെടുപ്പ്: മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ പ്രിലിമിനറി പരീക്ഷയും രണ്ടാംഘട്ടത്തിൽ മെയിൻ പരീക്ഷയും ഉണ്ടായിരിക്കും. കംപ്യൂട്ടർ ഡേറ്റാ എൻട്രി ടെസ്റ്റ് ഉൾപ്പെടുന്നതാണ് മൂന്നാം ഘട്ടം. ഒാഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ പ്രിലിമിനറി പരീക്ഷ നടത്തും. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷയും കൊച്ചിയിൽ മാത്രമായിമെയിൻ പരീക്ഷയും നടത്തും...
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം/തത്തുല്യം. ഡേറ്റ എന്‍ട്രി വര്‍ക്കില്‍ മണിക്കൂറില്‍ 5000 കീ സ്പീഡുണ്ടായിരിക്കണം.......
25,500 രൂപയാണ് തുടക്കത്തിലുള്ള ശമ്പളം. കൂടാതെ അലവന്‍സുകളും. പ്രായം: 2019 ജൂലായ് 21-ന് 18-27 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും.......
അപേക്ഷാഫീസ്: 500 രൂപ, സ്ത്രീകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാര്‍, സാമ്പത്തികമായി അവശതയനുഭവിക്കുന്നവർ എന്നിവര്‍ക്ക് 250 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം അപേക്ഷാഫീസ് അടയ്ക്കാന്‍. ......
അപേക്ഷിക്കേണ്ട വിധം: www.epfindia.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷാഫോമില്‍ പേരും വ്യക്തിവിവരങ്ങളും ഇ-മെയില്‍ ഐ.ഡി.യും നല്‍കുമ്പോള്‍ ഒരു പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ നമ്പറും പാസ്വേഡും ലഭിക്കും. ഇത് കുറിച്ചെടുത്ത് സൂക്ഷിക്കണം.
തുടര്‍ന്ന് ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കൈയൊപ്പ്, ഇടതു തള്ളവിരല്‍ അടയാളം, സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ പ്രസ്താവന എന്നിവ അപ്ലോഡ് ചെയ്യണം. 'I, ------- (Name of the candidate), hereby declare that all the information submitted by me in the application form is correct, true and valid. I will present the supporting documents as and when required. എന്ന വാചകമാണ് എഴുതി അപ്ലോഡ് ചെയ്യേണ്ടത്. ഇതോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, ഭിന്നശേഷിക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും അപ് ലോഡ് ചെയ്യണം.
ജാതി, അംഗപരിമിത സര്‍ട്ടിഫിക്കറ്റിന്റെ മാതൃകകള്‍ ഇ.പി.എഫ്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ ഐ.ഡി.യും ഉണ്ടായിരിക്കണം. റിക്രൂട്ട്മെന്റ് സംബന്ധിച്ച തുടര്‍അറിയിപ്പുകളെല്ലാം എസ്.എം.എസ്. ആയും ഇ-മെയിലായുമാണ് ലഭിക്കുക..
അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ജൂലായ് 21. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും www.epfindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha



























