ആർമി റിക്രൂട്ട്‌മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായിട്ടാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഇരുപത്തെട്ടു മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ മൈതാനത്തു വച്ച് നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു തുടങ്ങി. ഓണ്‍ലൈനായി ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : www.joinindianarmy.nic.in
https://www.facebook.com/Malayalivartha



























