എൻജിനിയർമാർക്ക് ഇന്ത്യൻ ഓയിൽകോർപറേഷനിൽ അവസരം

പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ഐ.ഒ.സി.എൽ.) കീഴിലുള്ള മധ്യപ്രദേശിലെ ഹാൽദിയ റിഫൈനറിയിലേക്ക് ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്-IV, ജൂനിയർ ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ്-IV തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രൊഡക്ഷൻ, പവർ ആൻഡ് യൂട്ടിലിറ്റി, ഫയർ ആൻഡ് സേഫ്റ്റി വിഭാഗങ്ങളിലേക്കും ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്ക് അപേക്ഷിക്കാനാവില്ല.ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതകൾ ഇങ്ങനെ
1. ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷൻ): 50 ശതമാനം മാർക്കോടെ കെമിക്കൽ/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്സി. (മാത്ത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി). എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കൽ, ഫെർട്ടിലൈസർ വ്യവസായങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
2. ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്-IV (പവർ ആൻഡ് യൂട്ടിലിറ്റി): 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ, ബോയ്ലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ്. ഡിപ്ലോമക്കാരുടെ അഭാവത്തിൽ ഐ.ടി.ഐ. (ഫിറ്റർ) ക്കാരെയും ബി.എസ്സി. (പി.സി. എം.)ക്കാരെയും പരിഗണിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.
3. ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് IV (ഇലക്ട്രിക്കൽ): 50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കൽ, രാസവളം വ്യവസായങ്ങളിലോ പവർ പ്ലാന്റിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
4. ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV (മെക്കാനിക്കൽ): 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ. ഡിപ്ലോമക്കാർക്ക് പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കൽ, രാസവള വ്യവസായങ്ങളിലോ പവർ പ്ലാന്റിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയവും ഐ.ടി.ഐ.ക്കാർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
5. ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV (ഇൻസ്ട്രുമെന്റേഷൻ): 50 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കൽ, രാസവളം വ്യവസായങ്ങളിലോ പവർ പ്ലാന്റിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
6. ജൂനിയർ ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് : ഫിസിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി ആൻഡ് മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെ ബി.എസ്സി. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കൽ, രാസവളം വ്യവസായങ്ങളിലോ ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
7. ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് -IV (ഫയർ ആൻഡ് സേഫ്റ്റി): നാഗ്പുർ എൻ.എഫ്.എസ്.സിയിൽനിന്നോ തത്തുല്യ നിലവാരത്തിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തിൽനിന്നോ സബ്ഓഫീസേഴ്സ് കോഴ്സ് പാസായിരിക്കണം. ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പെട്രോളിയം/റിഫൈനറി/പെട്രോകെമിക്കൽ/രാസവളം/അനുബന്ധ വ്യവസായങ്ങളിലെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
അപേക്ഷാഫീസ്: 150 രൂപ. എസ്.ബി.ഐ. ഇ- കലക്ട് സംവിധാനം വഴി ഓൺലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും അംഗപരിമിതർക്കും അപേക്ഷാഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷാനടപടികൾ പൂർത്തിയായാൽ അതിന്റെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സാധാരണ തപാലിൽ അയയ്ക്കണം.
അപേക്ഷാക്കവറിന് മുകളിൽ തസ്തികയുടെ പേര്, റിഫൈനറി യൂണിറ്റിന്റെ പേര്, പോസ്റ്റ് കോഡ് എന്നിവ വ്യക്തമാക്കണം. എഴുത്തുപരീക്ഷ/ ഇന്റർവ്യൂ എന്നിവയ്ക്ക് ഹാജരാകുമ്പോൾ യോഗ്യതാപരീക്ഷകളുടെ ഒറിജിനൽ മാർക്ക്ലിസ്റ്റുകൾ കൊണ്ടുവരണം.
ഒന്നിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് അപേക്ഷ അയച്ചാൽ പരിഗണിക്കുന്നതല്ല. ബി.ഇ./ബി.ടെക്./എം.ബി.എ./എം.സി.എ./സി.എ./എൽ.എൽ. ബി. തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവരെ ഈ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുകയില്ല.
ഒ.ബി.സി. വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെയും ഭിന്നശേഷിക്കാർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും സർക്കാർ/അർധസർക്കാർ/പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.
എഴുത്തുപരീക്ഷ/ഇന്റർവ്യൂ എന്നിവയ്ക്കുള്ള അറിയിപ്പ് ഇ-മെയിലൂടെയാണ് ലഭിക്കുക.ഓൺലൈൻഅപേക്ഷയുടെ പ്രിന്റൗട്ട് അയയ്ക്കേണ്ട വിലാസം:
The Advertiser, Indian Oil Corporation Limited, Haldia Refinery, P.O. Box No. 1, P.O. Haldia Oil Refinery, District : Purba Medinipur, West Bengal, PIN: 721 606.ഓൺലൈന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 23.
അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 4
"
https://www.facebook.com/Malayalivartha



























