കേരള, കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്നവർ ശ്രദ്ധിക്കുക ; ആഗസ്റ്റ് മാസത്തിൽ ഈ തസ്തികകളിലേക്കു അപേക്ഷിക്കാവുന്നതാണ്

കേരള പബ്ലിക് സർവീസ് കമ്മീഷൻ
കേരള പബ്ലിക് സർവീസ് കമ്മീഷനിലെ വിവിധ പോസ്റ്റുകളിലേക്കു ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം. അസിസ്റ്റന്റ് പ്രൊഫസർ, അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ ഇൻസ്ട്രക്ടർ, ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ, ഓഫീസ് അറ്റൻഡന്റ്, ലക്ചറർ, ടൈം കീപ്പർ, ട്രേസർ ഗ്രേഡ് I, എൽപി സ്കൂൾ അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രി- II, സർജന്റ്, ക്ലർക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലർക്ക്, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, എന്നീ പോസ്റ്റുകളിലേക്കു അപേക്ഷിക്കാവുന്നതാണ്.
ബിരുദാനന്തര ബിരുദത്തോടെ എംബിബിഎസ്, എംഡി / എംഎസ്, എഞ്ചിനീയറിംഗ് ബിരുദം,പത്താംക്ലാസും ഡിപ്ലോമയും, സർജറിയിൽ ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ് 2, ബിഎസ്‌സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു അപേക്ഷിക്കാം. 258 പോസ്റ്റുകളാണ് ഉള്ളത്. ഓൺലൈൻ ആയി വേണം അപേക്ഷിക്കേണ്ടുന്നത്. എഴുത്ത് പരീക്ഷ / ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമിക്കുക. കേരളത്തിൽ തന്നെയാണ് ജോലി. അപേക്ഷകർക്ക് 2019 ഓഗസ്റ്റ് 29 നകം - keralapsc.gov.in - വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ ആവശ്യങ്ങൾക്കായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലേക്ക് ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിക്കുന്നു. 2019 ഓഗസ്റ്റ് 13 ആം തീയതി വരെ അപേക്ഷിക്കാവുന്നതാണ്. കേരള സംസ്ഥാനത്ത് തന്നെ സർക്കാർ ജോലികൾ തേടുന്ന താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നല്ലൊരു അവസരമാണ്. പുതിയ കണ്ണൂർ എയർപോർട്ട് ഒരുക്കുന്ന തൊഴിലവസരങ്ങൾ നിരവധിയാണ്. ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ്, ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള പോസ്റ്റുകളിലേക്കാണ് അപേക്ഷിക്കേണ്ടുന്നത്. 30 പോസ്റ്റുകളുണ്ട് .എം.ബി.എ, പി.ജി.ഡി.എം, എസ് എസ് എൽ സി, ഡിപ്ലോമ എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. kannurairport.aero എന്നതിൽ ഓൺലൈനായി വേണം അപേക്ഷിക്കേണ്ടുന്നത്. ഇപ്പോൾ, കിയാൽ ഫയർ ആന്റ് റെസ്യൂ ഓപ്പറേറ്റർ ഓപ്പണിംഗ്സ് അവതരിപ്പിക്കുന്ന 2019ലെ അവസരങ്ങളുടെ കൂടുതൽ വിവരങ്ങൾ Freshersnow.com എന്ന വെബ്സൈറ്റിലൂടെ പരിശോധിക്കുക. ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ഓൺലൈനായി വേണം സമർപ്പിക്കാൻ. ഇല്ലെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെടും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് സതേൺ റീജിയൻ
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് സതേൺ റീജിയൻ ഒരുക്കുന്ന പോസ്റ്റിലേക്ക് ആഗസ്റ്റ് 7 വരെ അപേക്ഷിക്കാവുന്നതാണ്. അപ്രന്റിസ് തസ്തികയിലേക്ക് 413 ഒഴിവുകൾ ഉണ്ട്. 10 ക്ലാസ്സ് , ഐടിഐ, ഡിപ്ലോമ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലുടനീളം നിയമനം ഉണ്ടാകും. കേന്ദ്രസർക്കാർ ജോലികൾ തേടുന്ന തമിഴ്‌നാട്, പുതുച്ചേരി, കർണാടക, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.എഴുത്ത് പരീക്ഷ,ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമിക്കുക. ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക iocl.com
https://www.facebook.com/Malayalivartha



























