വിദേശത്ത് തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്കു നൈപുണ്യം മെച്ചപ്പെടുത്താൻ നോർക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു; ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

തൊഴിലുമായി വിദേശത്തേക്ക് പറക്കാൻ ആഗ്രഹിക്കുന്നവരാണോ? നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി നോർക്ക റൂട്ട്‌സ് സഹായമൊരുക്കുന്നു. വിദേശത്ത് തൊഴിൽ തേടി പോകാൻ പലർക്കും പലപല കാരണങ്ങളാണ്. നല്ല ശമ്പളം കിട്ടും എന്നത് തന്നെയാണ് ഏറെ പേരെയും വിദേശത്തേക്ക് ആകർഷിക്കുന്നത്. എന്നാൽ ജോലി കിട്ടിയാൽ മാത്രം പോരല്ലോ. കിട്ടിയ ജോലിയിൽ നല്ല നൈപുണ്യം ഉണ്ടെങ്കിലല്ലേ നന്നായി പണി ചെയ്യാൻ കഴിയുകയുള്ളൂ. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം സ്‌കില്‍ അപഗ്രഡേഷന്‍ പരിശീലനം ഒരുക്കുന്നു. പ്രതിവര്‍ഷം 2000-ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയിലൂടെ പരിശീലനം ലഭിക്കും. കോഴ്‌സ് തുകയുടെ 75 ശതമാനം നോര്‍ക്ക റൂട്ട്‌സ് വഹിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമായി കിട്ടുന്നു. പരിശീലനത്തിന് ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 14ന് മുൻപായി നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്യുക. വെബ്സൈറ്റ്-www.norkaroots.org
കൂടുതല്‍ വിവരങ്ങള്‍ക്കായി www.norkaroots.org സന്ദർശിക്കുക. നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ലേക്ക് ഇന്ത്യയില്‍ നിന്നും 0091 8802012345 ലേക്ക് വിദേശത്ത് നിന്നും മിസ്ഡ് കോള്‍ ചെയ്യാവുന്നതാണ്.
നൈപുണ്യ വികസനത്തിനായി സാങ്കേതിക കോഴ്‌സുകള്‍ താഴെ പറയുന്ന സ്ഥാപനങ്ങള്‍ മുഖേനയാണ് നല്‍കുന്നത്;
ഗവ. പോളിടെക്‌നിക്ക് കോളേജ് കോട്ടയം
ഗവ. പോളിടെക്‌നിക്ക് കോളേജ് അടൂര്‍
ഗവ. പോളിടെക്‌നിക്ക് കോളേജ് തൃക്കരിപ്പൂര്‍
ഗവ. ഐ.ടി.ഐ ആറ്റിങ്ങല്‍
ഗവ. ഐ.ടി.ഐ ചാത്തന്നൂര്‍
ഗവ. ഐ.ടി.ഐ ചെന്നീര്‍ക്കര
ഗവ. ഐ.ടി.ഐ വയലാര്‍
ഗവ. ഐ.ടി.ഐ ചെങ്ങന്നൂര്‍
ഗവ. വനിത ഐ.ടി.ഐ ചെങ്ങന്നൂര്‍
ഗവ. ഐ.ടി.ഐ കട്ടപ്പന
ഗവ. വനിത ഐ.ടി.ഐ കളമശ്ശേരി
ഗവ. ഐ.ടി.ഐ എറിയാട്
ഗവ. ഐ.ടി.ഐ ദേശമംഗലം
ഗവ. ഐ.ടി.ഐ ചാലക്കുടി
ഗവ. ഐ.ടി.ഐ കുഴല്‍മന്നം
ഗവ. ഐ.ടി.ഐ അട്ടപ്പാടി
ഗവ. ഐ.ടി.ഐ അരീക്കോട്
ഗവ. ഐ.ടി.ഐ പുഴക്കാട്ടിരി
ഗവ. ഐ.ടി.ഐ നിലമ്ബൂര്‍
ഗവ. ഐ.ടി.ഐ കോഴിക്കോട്
ഗവ. വനിത ഐ.ടി.ഐ കോഴിക്കോട്
ഗവ. ഐ.ടി.ഐകണ്ണൂര്‍
എല്‍.ബി.എസ് സെന്റര്‍ തിരുവനന്തപുരം
എല്‍.ബി.എസ് കൊല്ലം
എല്‍.ബി.എസ് അടൂര്‍
എല്‍.ബി.എസ് കളമശ്ശേരി
എല്‍.ബി.എസ് തൃശൂര്‍
എല്‍.ബി.എസ് ചാലക്കുടി
എല്‍.ബി.എസ് കോഴിക്കോട്
എല്‍.ബി.എസ് പരപ്പനങ്ങാടി
എല്‍.ബി.എസ് കണ്ണൂര്‍
ഈ സ്ഥാപങ്ങളിലൂടെ നിങ്ങളുടെ തൊഴിൽ നൈപുണ്യം വളർത്താനും വിദേശത്തേക്ക് പറക്കാനും നോർക്ക റൂട്ട്‌സ് വഴിയൊരുക്കുന്നു.
https://www.facebook.com/Malayalivartha



























