എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാർക്ക് നിയമനം; ആഗസ്റ്റ് 31-ന് മുമ്പായി അപേക്ഷിക്കൂ

ആതുര സേവന രംഗത്തു തൊഴിൽ അന്വേഷിക്കുന്നവരാണോ നിങ്ങൾ . എങ്കിലിതാ ഒരു സുവർണ്ണാവസരം. യു എ ഇ -യിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ നിയമിക്കുന്നു. യു.എ.ഇയിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാർക്ക് ഉടൻ നിയമനം നൽകും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോർക്ക റൂട്ട്‌സ് കരാർ ഒപ്പുവെച്ചു. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ജനറല്‍ ഒ പി ഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ ടി, എല്‍ ഡി ആര്‍ ആന്റ് മിഡ്‌വൈഫ്, എന്‍ ഐ സി യു, ഐ സി യു ആന്റ് എമര്‍ജന്‍സി, നഴ്‌സറി, എന്‍ഡോസ്‌കോപി, കാത്‌ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബി എസ് സി നഴ്‌സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 40 വയസ്സിന് താഴെ പ്രായമുള്ള വനിത നഴ്‌സുമാര്‍ക്കാണ് നിയമനം ലഭിക്കുക. ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ) ലൈസന്‍സുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. മേൽപ്പറഞ്ഞ യോഗ്യതകളും യു.എ.ഇ. ഡി.എച്ച്.സി.സി ലൈസൻസുമുള്ളവർക്ക് ഉടൻ തന്നെ അപേക്ഷിക്കാവുന്നതാണ്.
അടിസ്ഥാന ശമ്പളം 4000 ദിർഹം മുതൽ 5000 ദിർഹം വരെ . അതായതു ഏകദേശം 75,000 മുതൽ 94,000 രൂപ വരെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 31-ന് മുമ്പായി അപേക്ഷിക്കുക. ഓൺലൈൻ ആയി വേണം അപേക്ഷിക്കേണ്ടുന്നത്. അപേക്ഷിക്കേണ്ടുന്ന വെബ്സൈറ്റ് : rmt1.norka@kerala.gov.in ഈ വെബ്‌സൈറ്റിൽ അപേക്ഷകൾ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടാതെ ടോള്‍ഫ്രീ നമ്പറായ 1800 425 3939 എന്ന നമ്പറിലേക്ക് ഇന്ത്യയില്‍ നിന്നും , 00918802012345 എന്ന നമ്പറിലേക്ക് വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം ചെയ്യാവുന്നതാണ്.മാത്രമല്ല കൂടുതൽ വിവരങ്ങൾക്കു 0471- 2770577, 0471-2770540 എന്നീ നമ്പരുകളിലും വിളിക്കാവുന്നതാണ്. ഈ അവസരം ഉടൻ തന്നെ ഉപയോഗിക്കൂ.
https://www.facebook.com/Malayalivartha



























