യു.എ.ഇയിലേക്ക് നോർക്ക നഴ്‌സുമാരെ ഉടൻ നിയമിക്കുന്നു,രജിസ്‌ട്രേഷന്‍ ആരംഭിച്ചു...ശമ്പളം 94000 രൂപ

യു.എ.ഇ.യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് 210 നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം ..നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് നഴ്‌സുമാറീ നിയമിക്കുന്നത് . എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്‌സ് ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. ഭാരത സര്‍ക്കാരിന്റെ അനുമതി ഇതിന് ലഭിച്ചിട്ടുണ്ട്. .യൂ.എ.ഇ-യില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന ഇത്തരത്തില്‍ വലിയൊരു നിയമനം ആദ്യമായാണ്. .
ജനറല്‍ ഒ.പി.ഡി., മെഡി ക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി, എല്‍.ഡി.ആര്‍.& മിഡ് വൈഫ്, എന്‍.ഐ.സി. യു, ഐ. സി.യു.& എമര്‍ജന്‍സി., നഴ്‌സറി, എന്‍ഡോസ്‌കോപി, കാത്ത് ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബി.എസ്‌സി. നഴ്‌സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ തൊഴില്‍പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിത നഴ്‌സുമാര്‍ക്കാന് അവസരം പുരുഷ നഴ്‌സുമാർ അപേക്ഷിക്കേണ്ടതില്ല.
ഈ യോഗ്യതകളോടൊപ്പം ദുബായ് ഹെല്‍ത്ത് അതോറിറ്റി (DHA) ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും .
അടിസ്ഥാന ശമ്പളം 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75000 മുതല്‍ 94000 രൂപ വരെ).
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം 2019 ആഗസ്റ്റ് 31-ന് മുമ്പായി
rmt1.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും ടോള്‍ഫ്രീ നമ്പരായ 1800 425 3939 ൽ വിളിക്കാം , വിദേശത്തുള്ളവർക്ക് 00918802012345 ൽ മിസ്ഡ് കാൾ സേവനം ലഭ്യമാണ് , 0471- 2770577,0471-2770540 എന്നീ നമ്പരുകളിലും ആവശ്യമായ നിർദ്ദേശങ്ങൾ ലഭ്യമാണ്
https://www.facebook.com/Malayalivartha


























