കുവൈത്തിലെ അര്‍ധസര്‍ക്കാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍മേഖലയില്‍ ഉടന്‍ നിയമനത്തിനു വനിതകളെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് സ്‌പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു

കുവൈത്തിലെ അര്‍ധസര്‍ക്കാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍മേഖലയില്‍ ഉടന്‍ നിയമനത്തിനു വനിതകളെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് സ്‌പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു. ശമ്പളം 110 കെ.ഡി. (ഏകദേശം 25,000 രൂപ).
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ നോര്‍ക്ക റിക്രൂട്ട്മെന്റും സൗജന്യമാണ്. ഓഗസ്റ്റ് ഒമ്പത് വരെ രാവിലെ 10 മണിമുതല്‍ തൈക്കാടുള്ള നോര്‍ക്കയുടെ ഹെഡ് ഓഫീസില്‍ സ്‌പോട്ട് രജിസ്ട്രേഷന്‍ നടത്താം. ......
താത്പര്യമുള്ള വനിതകള്‍, ഫുള്‍ സൈസ് ഫോട്ടോ, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി തൈക്കാടുള്ള നോര്‍ക്കയുടെ ഹെഡ് ഓഫീസില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 -ല്‍ ബന്ധപ്പെടാം...
https://www.facebook.com/Malayalivartha


























