ഈ അഭിമുഖങ്ങൾ മറക്കരുത്; ഓഗസ്റ്റ് മാസം നടക്കുന്ന നിയമനങ്ങൾക്കായുള്ള അഭിമുഖങ്ങളുടെ വിവരം

ഇന്‍സ്ട്രക്ടര്‍ നിയമനം,മ്യൂസിയോളജി ഗസ്റ്റ് അധ്യാപക നിയമനം, ഇംഗ്ലീഷ് അധ്യാപക നിയമനം, സൈക്കോളജി അപ്രന്റിസ് നിയമനം , മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റ്/സെയില്‍സ് അസിസ്റ്റന്റ് നിയമനം
എന്നിവയിലേക്ക് ഈ മാസം നടക്കുന്ന അഭിമുഖങ്ങളുടെ വിവരങ്ങളാണ് നൽകുന്നത്. ഉദ്യോഗാർത്ഥികൾ യോഗ്യതയുള്ളവയിലേക്ക് അഭിമുഖത്തിന് എത്തേണ്ടുന്നതാണ്.
ഇന്‍സ്ട്രക്ടര്‍ നിയമനം
ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ ഡി/സിവില്‍, ഐ/മെക്കാനിക്കല്‍, ഒഎഎംടി, സര്‍വേയര്‍, ടിപിഇഎസ്, ടര്‍ണര്‍, വെല്‍ഡര്‍, വയര്‍മാന്‍ എന്നീ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഓഗസ്റ്റ് എട്ടിനും ടിപിഇഎസ്, ടര്‍ണര്‍, വെല്‍ഡര്‍, വയര്‍മാന്‍ ട്രേഡുകളില്‍ നിയമനത്തിന് ഒന്‍പതിനും ഇന്‍റര്‍വ്യൂ നടത്തും. അതത് ട്രേഡില്‍ ബി.ടെക്/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുളളവര്‍ രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0481 2535562
മ്യൂസിയോളജി ഗസ്റ്റ് അധ്യാപക നിയമനം
തൃപ്പൂണിത്തുറ ഹില്‍ പാലസ് പൈതൃക പഠനകേന്ദ്രത്തില്‍ മ്യൂസിയോളജി ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒന്‍പത് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ മ്യൂസിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. പ്രായം 2019 ജൂലൈ ഒന്നിന് 41 വയസ് കവിയരുത്. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫോണ്‍: 0484 2776374
ഇംഗ്ലീഷ് അധ്യാപക നിയമനം
ചുണ്ടേല്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 8ന് രാവിലെ 10ന് മീനങ്ങാടി പോളിടെക്‌നിക്കില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബി.എഡ്. ഫോണ്‍ 04936 247420.
സൈക്കോളജി അപ്രന്റിസ് നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച ജീവനി കോളേജ് മെന്റല്‍ ഹെല്‍ത്ത് അവയര്‍നെസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പാലക്കാട് ഗവ. വിക്‌ടോറിയ കോളേജില്‍ ഒരു സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ഇന്റര്‍വ്യൂ നടക്കും.
മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റ്/സെയില്‍സ് അസിസ്റ്റന്റ് നിയമനം
പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തുള്ള മെഡികെയര്‍സിന്റെ നിയന്ത്രണത്തിലുളള വിവിധ സ്ഥലങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റ്/സെയില്‍സ് അസിസ്റ്റന്റ് ഒഴിവുകള്‍. 18 നും 36 നും മധ്യേ പ്രായമുളളവരാവണം അപേക്ഷകര്‍. ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് സര്‍ക്കാര്‍ അംഗീകരിച്ച ബി.ഫാം/ഡി.ഫാം യോഗ്യതയും ഫാര്‍മസി കൗസില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം. സെയില്‍സ് അസിസ്റ്റന്റ് ഒഴിവിലേക്ക് പ്ലസ്.ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇരു തസ്തികകളിലേക്കും കമ്ബ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഓഗസ്റ്റ് 20 ന് രാവിലെ 10 ന് മെഡികെയര്‍സ് ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ എത്തണമെന്ന് ജില്ലാ ആശുപത്രി മെമ്ബര്‍ സെക്രട്ടറി ആന്‍ഡ് സൂപ്രണ്ട് അറിയിച്ചു. ജില്ലാ ആസ്ഥാനത്തുനിന്നും 20 കി.മി. ദൂരപരിധിയില്‍ താമസിക്കുന്നവര്‍ക്കും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയമുളളവര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0491-2537024.
https://www.facebook.com/Malayalivartha


























