സൗദിയിൽ നിരവധി ഒഴിവുകൾ ..കമ്പനിവെബ്സൈറ്റിൽ ഇപ്പോൾ അപേക്ഷിക്കാം

സൗദിയിൽ ഡോക്ടർ, നഴ്സ് ഒഴിവ്
സൗദി അറേബ്യയിലെ മജീദ് മെഡിക്കൽ കോംപ്ളക്സ് ജുബയ്ൽ ജിപി ഡോക്ടർ, ജിഎൻഎം /ബിഎസ്സി നഴ്സ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജനറൽ പ്രാക്ടീഷണർ ഡോക്ടർ: ശമ്പളം: 7500 സൗദി റിയാൽ (INR 1, 37,000 Approx.). എട്ട് മണിക്കൂർ ജോലിക്ക് സൗജന്യ താമസവും യാത്രാസൗകര്യവും ലഭിക്കും. യോഗ്യത: എംബിബിഎസ്. പുരുഷന്മാർക്കാണ് അവസരം.പ്രായപരിധി: 40. എമർജൻസി റൂമിൽ ഒരുവർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ജിഎൻഎം/ ബിഎസ്സി നഴ്സസ്: സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി: 40. ശമ്പളം: 3500 സൗദി റിയാൽ(INR 64,000 Approx.) എട്ട് മണിക്കൂർ ജോലിക്ക് സൗജന്യ താമസവും യാത്രാസൗകര്യവും ലഭിക്കും. രണ്ട് വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ആഗസ്ത് 10. അപേക്ഷിക്കാൻ താത്പര്യമുള്ളവർ rmt1.norka@kerala.gov.in എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കണം
ഹെവി ഓട്ടോമാറ്റിക്ക് കമ്പനി സൗദി
സൗദിയിലെ ഹെവി ഓട്ടോമാറ്റിക്ക് കമ്പനിയിൽ നിരവധി അവസരങ്ങൾ. ലീസിംഗ് കോ ഒാർഡിനേറ്റർ, യാർഡ് സൂപ്പർവൈസർ, ഡീസൽ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, വെഹിക്കിൾ എസി ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. പ്രായ പരിധി : 40 .സൗജ്യന്യ താമസം . അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലായ് 30.
ഹിൽട്ടൺ ഗാർഡൻ ഇൻ
ദുബായ്, യുഎഇ, യുകെ, യുഎസ്, സ്വീഡൻ, സിംഗപ്പൂർ , സൗദി, ഖത്തർ,ഒമാൻ, കുവൈറ്റ്, മലേഷ്യ, ജർമ്മനി, കാനഡ, എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ക്ളസ്റ്റർ സെയിൽസ് മാനേജർ, എസി & റഫ്രിജറേറ്റർ ടെക്നീഷ്യൻ, ക്ളസ്റ്റർ അസിസ്റ്രന്റ് മാനേജർ, അസിസ്റ്റന്റ് ചീഫ് , വെയിറ്റർ, വെയിട്രസ്, ബാർടെൻഡർ, കാഷ്വൽ ഷെഫ്, റസ്റ്റോറന്റ് ഷെഫ് ,അസിസ്റ്രന്റ് ഫുഡ് & ബിവറേജ് മാനേജർ, മെയിന്റനൻസ് അസിസ്റ്റന്റ്, ലോൺട്രി അറ്റന്റർ, ബെൽ കാപ്റ്റൻ, ഗസ്റ്റ് സർവീസ് ഏജന്റ്, ഗ്ളോബൽ അസോസിയേറ്റ് നെറ്റ ്വർക്ക് എൻജിനീയർ, ഹൗസ് കീപ്പിംഗ് മാനേജർ, മാർക്കറ്റിംഗ് കോഡിനേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റീജണൽ ലേണിംഗ് മാനേജർ, സീനിയർ കൊമേഴ്സ്യൽ ഡയറക്ടർ, റവന്യുമാനേജ്മെന്റ് വൈസ് പ്രസിഡന്റ്, വാലറ്റ് ഡ്രൈവർ, ചീഫ് എൻജിനീയർ, ക്ളസ്റ്റർ അസിസ്റ്റന്റ് ഫിനാൻഷ്യൽ കൺട്രോളർ, സീനിയർ സോസ് ഷെഫ് എന്നിങ്ങനെ ആയിരത്തോളം തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് : www.hilton.com/HiltonGardenInn
https://www.facebook.com/Malayalivartha


























