പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 10,066 ഒഴിവുകള്‍; സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം

കേരളം, ആസ്സാം,ബീഹാര്‍, കര്‍ണാടക, ഗുജറാത്ത്,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഗ്രാമീണ്‍ ദക് സേവക് പോസ്റ്റുകളില്‍ 10,066 ഒഴിവുകളുണ്ട്. 2019 ആഗസ്റ്റ് 5 മുതൽ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 4 ആണ്. അഞ്ച് സംസ്ഥാനങ്ങളിലെ ജിഡിഎസ് ഒഴിവുകളേക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇന്ത്യ പോസ്റ്റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പത്താം ക്ലാസ് പാസ്സായവര്‍ക്ക് ഈ ജോലിയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
ഓരോ സംസ്ഥാനങ്ങളിലേയും ഒഴിവുകള്‍:-
ആസ്സാം - 919, ബീഹാര്‍ -1063,ഗുജറാത്ത് -2510, കര്‍ണാടക -2637,കേരളം -2086, പഞ്ചാബ് -851 എന്നിങ്ങനെയാണ് ഒഴിവുകൾ.
മെറിറ്റ് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാനേജര്‍, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാനേജര്‍, ദാക് സേവക് എന്നീ തസ്തികളുടെ അടിസ്ഥാനത്തില്‍ 10,000-14,500 എന്ന രീതിയിലാണ് ശമ്പളം നൽകുക.കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റായ https://appost.in/gdsonline സന്ദര്‍ശിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ടുന്ന വിധം ചുവടെ പറയുന്നു
ഔദ്യോഗിക വെബ്‌സൈറ്റായ https://appost.in/gdsonline സന്ദര്‍ശിക്കുക
6 സംസ്ഥാനങ്ങളിലേയും ജിഡിഎസ് ഒഴിവുകളേക്കുറിച്ച് നിങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പുകള്‍ ഇതിലൂടെ അറിയാൻ കഴിയും.
പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇന്‍സ്ട്രക്ഷന്‍സ് വായിച്ചു മനസ്സിലാക്കുക
അതേ പേജില്‍ തന്നെ രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുക
രജിസ്‌ട്രേഷന് ശേഷം ഓണ്‍ലൈന്‍ വഴി ഫീസ് അടക്കുന്നതിനായി പേയ്‌മെന്‍റ് ഫീ ഓണ്‍ലൈനില്‍ ക്ലിക്ക് ചെയ്യുക
അപ്ലൈ-യില്‍ ക്ലിക്ക് ചെയ്ത ശേഷം ഫോം പൂരിപ്പിക്കുക
അതിനു ശേഷം സബ്മിറ്റ് ചെയ്യാം.
https://www.facebook.com/Malayalivartha


























