തപാൽ വകുപ്പിൽ 10,066 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .. കേരളത്തിൽ മാത്രം 2086 ഒഴിവുകൾ

തപാൽ വകുപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . വിവിധ സംസ്ഥാനങ്ങളിലായി ആകെ 10,066 ഒഴിവുകൾ ആണ് ഉള്ളത് .ഇവയിൽ കേരളത്തിൽ മാത്രം 2086 ഒഴിവുകളുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ഒഴിവുകൾ ഇപ്രകാരമാണ്
ആസാം (919) , ബീഹാർ (1063), ഗുജറാത്ത് ( 2510), കർണ്ണാടക ( 2637), പഞ്ചാബ് (851) എന്നിങ്ങനെയാണ് ഒഴിവുകൾ . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്
യോഗ്യത:
അംഗീകൃത പത്താം ക്ലാസ് പാസ്സായിട്ടുള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം (അംഗീകൃതകംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ നിന്നും കുറഞ്ഞതു 60 ദിവസം ദൈർഘ്യമുള്ള അടിസ്ഥാന കംപ്യൂട്ടർ പരിശീലനം ഉള്ളവരെയാണ് പരിഗണിക്കുന്നത്
.പ്രായം: 18 നും 40നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകർ.
അപേക്ഷിക്കേണ്ട വിധം:
www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻനടത്തിയതിനു ശേഷം ഓൺലൈൻ ആയി അപേക്ഷിക്കണം.
അപേക്ഷാഫീസ്: രജിസ്ട്രേഷൻ നമ്പർ ലഭിച്ച ശേഷം ഹെഡ് പോസ്റ്റ് ഓഫിസുകളിലൂടെ അപേക്ഷാഫീസ് അടയ്ക്കണം. ജനറൽ,ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്. പട്ടികവിഭാഗത്തിനും വനിതകൾക്കും അപേക്ഷാ ഫീസ് ഇല്ല. ആവശ്യമായരേഖകളും ഓൺലൈനിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷിക്കണ്ട അവസാന തീയതി : സെപ്തംബർ 4.
വിശദവിവരങ്ങൾക്ക്: www.indiapost.gov.in സന്ദർശിക്കാം
https://www.facebook.com/Malayalivartha


























