സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് അസാപ്; സ്ത്രീകൾക്കായി നൈപുണ്യ പരിശീലനം ഒരുക്കുന്നു; ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം

ഒരു തൊഴിലിലൂടെ സ്വയം പര്യാപ്തത നേടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അതിനായി വഴിയൊരുക്കുകയാണ് അസാപ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) മാണ് സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം ഒരുക്കുന്നത്. പത്താം ക്ലാസ് ജയിച്ച വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി അപേക്ഷിക്കാം. ഷീ-സ്‌കില്‍ പരിപാടിയില്‍ 15 വയസ്സിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി കഴിഞ്ഞു.
അനിമേറ്റര്‍, ഫാഷന്‍ ഡിസൈനര്‍, ജി.എസ്.ടി. അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജൂവലറി ഡിസൈനര്‍-കാഡ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് തുടങ്ങി മുപ്പതില്‍പ്പരം കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്. മൂന്നു മാസത്തിനകം പരിശീനലനം പൂര്‍ത്തിയാകും. അസാപ് നൽകുന്ന കോഴ്സുകളെല്ലാം നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക്ക് അംഗീകരിച്ചതാണ്. പദ്ധതിയോടനുബന്ധിച്ച് 150 മണിക്കൂര്‍ നേരത്തെ ഇന്റേണ്‍ഷിപ്പും ഒരുക്കുന്നുണ്ട്. പരിശീലനം കഴിഞ്ഞാൽ തൊഴില്‍ നേടുന്നതിനുള്ള പിന്തുണയും ഇവർ നല്‍കും. വിദ്യാഭ്യാസം നേടുന്നതില്‍ വനിതകള്‍ ഏറെ മുന്നിലാണ്. എങ്കിലും ഈ നേട്ടം നൈപുണ്യ വികസനത്തില്‍ പുലര്‍ത്താനാകുന്നില്ലെന്ന തിരിച്ചറിവാണ് അസാപ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടുന്നത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 21 വരെ സമയമുണ്ട്. അപേക്ഷിക്കുവാൻ അസാപ് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കാവുന്നതാണ്. സ്‌പോട്ട് രജിസ്ട്രേഷന്‍ ഉണ്ട്. ബാക്കി സീറ്റുകളിലേക്കുള്ള സ്‌പോട്ട് രജിസ്ട്രേഷന്‍ അസാപ് കേന്ദ്രങ്ങളില്‍ 25 വരെ നടത്തും. രജിസ്ട്രേഷന്‍ ഫീസില്ല എന്നത് ഓർക്കുക. എന്നാല്‍, മറ്റ് അസാപ് കോഴ്സുകള്‍ക്കനുസൃതമായ വിധത്തില്‍ ഫീസ് ഈടാക്കുന്നതാണ്. ഈ ഫീസിന്റെ പകുതിയും സര്‍ക്കാറാണ് വഹിക്കുന്നത്. ഫീസിളവ് ഉണ്ടായിരിക്കും. പക്ഷേ നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഫീസിളവുണ്ടാകുക. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. അപേക്ഷകര്‍ക്ക് ഏറ്റവുമടുത്തുള്ള പരിശീലന കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 82 കോഴ്‌സുകളിലായി 1,63,944 കുട്ടികള്‍ക്ക് തൊഴില്‍ നിപുണതാ പരിശീലനം നല്‍കിയ പദ്ധതിയാണ് അസാപ്.അരലക്ഷം പേരെ ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് അവർക്കുള്ളത്. പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞ വനിതകളെ തൊഴില്‍ നൈപുണ്യമുള്ളവരായി ശാക്തീകരിക്കുകയാണ് അസാപിന്റെ ലക്ഷ്യം. അരലക്ഷം പേരെ ഇത്തരത്തില്‍ പങ്കാളികളാക്കാനാണ് ഉദ്ദേശ്യം. കോളേജുകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ സജ്ജമാക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























