കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജൂനിയര്‍ എന്‍ജിനിയര്‍ നിയമനത്തിനായി സ്റ്റാഫ് സെലക്‌ഷന്‍ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനിയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്‌ട്) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാനതീയതി: സെപ്റ്റംബര്‍ 12

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജൂനിയര്‍ എന്‍ജിനിയര്‍ നിയമനത്തിനായി സ്റ്റാഫ് സെലക്‌ഷന്‍ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനിയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്‌ട്) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാനതീയതി: സെപ്റ്റംബര്‍ 12
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35400-112400 രൂപ നിരക്കിൽ ആയിരിക്കും ശമ്പളം .. പ്രായം: 18നും 30നും ഇടക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം . പ്രത്യേക കാറ്റഗറിയിൽ പെടുന്നവർക്ക് 32 വയസ്സ്വരെ അപേക്ഷിക്കാവുന്നതാണ് . ഇനി പറയുന്ന തസ്തികകളിലേക്കാണ് നിയമനം ഉള്ളത്
1 ജൂനിയർ എൻജിനിയർ (സെൻട്രൽ വാട്ടർ കമ്മിഷൻ ആൻഡ് ഫറാക്ക ബാരേജ്): സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം/ഡിപ്ലോമ ഉള്ളവർക്കാണ് അവസരം
2 ജൂനിയർ എൻജിനിയർ (സെൻട്രൽ പബ്ലിക് വർക്‌സ് ഡിപ്പാർട്ട്മെന്റ്): സിവിൽ/ഇലക്‌ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ/തത്തുല്യം ആണ് അപേക്ഷിക്കാനുള്ള യോഗ്യത
3 ജൂനിയർ എൻജിനിയർ (മിലിറ്ററി എൻജിനിയറിങ് സർവീസ്): സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ മൂന്നുവർഷ ഡിപ്ലോമ+ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്
4 ജൂനിയർ എൻജിനിയർ (സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷൻ): സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ
എൻജിനിയറിങ്ങിൽ ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കുന്നത്
5 ജൂനിയർ എൻജിനിയർ (ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ): മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത
6 ജൂനിയർ എൻജിനിയർ (നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ): സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ
ജൂനിയർ എൻജിനിയർ (ബോർഡർ റോഡ്സ് ഓർഗനൈസേഷൻ): സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. രണ്ട് പേപ്പറുകളാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. തെറ്റായ ഉത്തരത്തിനു നെഗറ്റിവ് മാർക്കിങ് ഉണ്ട്. എഴുത്തുപരീക്ഷയിൽ മികവ് പുലർത്തിയവരെ അഭിമുഖത്തിന് ക്ഷണിക്കും......
അപേക്ഷ അയക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 12 കൂടുതൽ വിവരങ്ങൾക്ക്: www.ssc.nic.in കാണുക
https://www.facebook.com/Malayalivartha


























