അസാമാന്യ പ്രതിഭകൾക്കായി വാതിൽ തുറന്ന് യു. കെ ; യു . കെ വിസ നടപടികൾ ഉദാരമാക്കുന്നു

വിസ നടപടികൾ ഉദാരമാക്കി യു .കെ .എന്‍ജിനീയറിങ്, ടെക്‌നോളജി, സയന്‍സ് മേഖലകളിലുള്ള മിടുക്കര്‍ക്കായിട്ടാണ് യു.കെ. വിസ നടപടികള്‍ ഉദാരമാക്കുന്നത്. യു.കെ.യില്‍ ഇനി മുതല്‍ പോയന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റമാണ് നടപ്പിലാക്കുന്നത്. ഇനി മുതൽ യു.കെ.യിലെത്തുന്നവര്‍ക്ക് യു.കെ.യ്ക്ക് എന്ത് സംഭാവന ചെയ്യാന്‍ കഴിയും എന്ന് വിലയിരുത്തുന്ന സിസ്റ്റമാണ് പോയന്റ് അധിഷ്ഠിത വിസ സിസ്റ്റം. ഇത് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്‍ജിനിയറിങ്, ടെക്‌നോളജി, സയന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്ക് വേഗത്തില്‍ വിസ ലഭിക്കാനുതകുന്ന ഫാസ്റ്റ് ട്രാക്ക് സിസ്റ്റം ഇനി പ്രബാല്യത്തിൽ കൊണ്ട് വരും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ സഹായകരമാകും. സയന്‍സ് വിഷയത്തിൽ ബിരുദാനന്തര പഠനം കഴിഞ്ഞവര്‍ക്കും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ നയം ഏറെ ഗുണകരമാണ് .
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഇത് പ്രയോജനകരമാണ്. ക്യാമ്പസ്സിൽ പഠിക്കുമ്പോൾ തന്നെ യു.കെ. പഠനത്തിനും ഇമിഗ്രേഷനും ശ്രമിക്കാവുന്നതാണ് . ബിരുദ/ബിരുദാനന്തരത്തിന് അവസാന വര്‍ഷ0 പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും യു.കെ.യില്‍ പഠനത്തിനോ/ തൊഴിലിനോ തയ്യാറെടുക്കാവുന്നതാണ്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐഇഎൽടിഎസിൽ ഒന്‍പതില്‍ ഏഴ് ബാന്‍ഡോടെ പൂര്‍ത്തിയാക്കണം. അപേക്ഷക്കൊപ്പം സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, രണ്ട് റഫറന്‍സ് കത്തുകള്‍, മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉണ്ടായിരിക്കണം. മത്സരപ്പരീക്ഷകളിലെ വിജയത്തിന് പ്രത്യേക മാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന്റെ സംശയം ഉണ്ടെങ്കിലും ആഗോള തലത്തിലുള്ള കഴിവുള്ള വ്യക്തികളെ മുന്നിൽ കണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുക.ഇതിലൂടെ മികച്ച അവസരങ്ങളാണ് യു.കെ.യില്‍ വിദ്യാര്‍ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഓർക്കേണ്ടുന്ന ചില കാര്യങ്ങൾ ഈ വിസ നടപ്പിലാക്കുന്നത് വഴി ഓർക്കേണ്ടുന്ന ചില കാര്യങ്ങൾ;
മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് 'അസാമാന്യ പ്രതിഭ' (Exceptionally Talent) വിഭാഗത്തില്‍ വിസയ്ക്ക് മുന്‍ഗണ ഉണ്ടായിരിക്കും. ഇവരുടെ ആശ്രിതര്‍ക്കുള്ള വിസയുടെ നിയന്ത്രണത്തെയും ഒഴിവാക്കും. ടൈർ 1 കാറ്റഗറിയിലാണ് 'അസാമാന്യ പ്രതിഭ' വിസ അനുവദിക്കുക.
യു.കെ.യിലെത്തുന്നതിനു മുമ്പ് തൊഴില്‍ ലഭിച്ചിരിക്കണമെന്ന നിബന്ധന ഇല്ലാതാകും.
ഇത് നല്ല കഴിവുള്ളവരെ യു.കെ. യിലേക്ക് ആകര്‍ഷിച്ചു തുടങ്ങും.
ഉദ്യോഗാര്‍ഥിയുടെ കഴിവ് അവര്‍ക്ക് യു.കെ.യില്‍ ചെയ്യാവുന്ന കാര്യങ്ങള്‍, ഗവേഷണ, അക്കാദമിക്ക് മികവ് എന്നിവ അടിസ്ഥാനത്തിലാണ് പോയന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റം അനുവദിക്കുക.
2019-ല്‍ തന്നെ പുതുക്കിയ വിസ സിസ്റ്റം നടപ്പിലാക്കും.
https://www.facebook.com/Malayalivartha


























