എയര്‍ ഇന്ത്യയില്‍ 258 ഒഴിവുകൾ ; അഭിമുഖത്തിലൂടെ തെരഞ്ഞെടുപ്പ് ; കരാർ അടിസ്ഥാനത്തിൽ നിയമനം

എയര്‍ ഇന്ത്യയില്‍ 258 ഒഴിവുകൾ. എയര്‍ ഇന്ത്യയുടെ രണ്ട് സബ്സിഡറി കമ്പനികളിലായി 258 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ്, എ യര്‍ലൈന്‍ അലൈഡ് സര്‍വീസസ് എന്ന കമ്പനികളിലാണ് ഒഴിവുകളുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസില്‍ 214 ഒഴിവുകൾ (AIATSL)
തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക.
കസ്റ്റമര്‍ ഏജന്റ് 100 ഒഴിവുകൾ. യോഗ്യത: 10 +2 +3 ഇവയുടെ അടിസ്ഥാനത്തിൽ ബിരുദം നേടിയിരിക്കണം. കംപ്യൂട്ടര്‍ ഓപ്പറേഷനില്‍ അറിവുണ്ടായിരിക്കണം. എയര്‍ലൈനുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രര്‍ത്തന പരിചയവും ഇനി പറയുന്ന ഏതെങ്കിലും ഒന്നിൽ ഡിപ്ലോമ വേണം IATAഅല്ലെങ്കിൽ UFTAഅല്ലെങ്കിൽ IATA FIATAA അല്ലെങ്കിൽ IATA DGR അല്ലെങ്കിൽ IATA-CARGO ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 28 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം . ശമ്പളം: 20,190 രൂപ. : സെപ്റ്റംബര്‍ 13 ആണ് ഇന്റർവ്യൂ നടക്കുന്നത് .
ജൂനിയര്‍ എക്സിക്യുട്ടീവ്-ഹ്യൂമണ്‍ റിസോഴ്സ്/ അഡ്മിനിസ്ട്രേഷന്‍ 8 ഒഴിവുകൾ
യോഗ്യത: എച്ച്.ആര്‍/ പേഴ്സണല്‍ മാനേജഡ്മെന്റില്‍ ദ്വിവത്സര ഫുള്‍ ടൈം എം.ബി.എ അല്ലെങ്കിൽ തത്തുല്യവും ഒരുവര്‍ഷത്തെ പ്രവർത്തി പരിചയവും എം.എസ്. ഓഫീസ് ഓപ്പറേഷനില്‍ അറിവും ഉണ്ടായിരിക്കണം . അല്ലെങ്കില്‍ 10+2+3 സമ്ബ്രദായത്തില്‍ നേടിയ ബിരുദവും എച്ച്.ആര്‍./അഡ്മിനിസ്ട്രേഷന്‍, ഐ.ആര്‍./ ലീഗലില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പരിചയവും എം.എസ്. ഓഫീസ് ഓപ്പറേഷനില്‍ അറിവും വേണം .ഉയർന്ന പ്രായ പരിധി 35 വയസ്സ് . ശമ്ബളം 25,300 രൂപ.
അഭിമുഖ തീയതി: സെപ്റ്റംബര്‍ 9നാണ് അഭിമുഖം.
അസിസ്റ്റന്റ്-ഹ്യൂമണ്‍ റിസോഴ്സ്/അഡ്മിനിസ്ട്രേഷന്‍: 6 ഒഴിവുകൾ .
യോഗ്യത: 10+2+3 സമ്ബ്രദായത്തില്‍ നേടിയ ബിരുദവും എച്ച്.ആര്‍./അഡ്മിനിസ്ട്രേഷന്‍, ഐ.ആര്‍./ലീഗലില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പരിചയവും എം.എസ്. ഓഫീസ് ഓപ്പറേഷനില്‍ അറിവും ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായം: 28 വയസ്സ്. ശമ്ബളം: 20,190 രൂപ. അഭിമുഖ തീയതി: സെപ്റ്റംബര്‍ 9നാണ് അഭിമുഖം.
ഹാന്‍ഡിമാന്‍:100 ഒഴിവുകൾ
യോഗ്യത: എസ്.എസ്.സി./പത്താം ക്ലാസ് വിജയം, മുംബൈ വിമാനത്താവളത്തില്‍ ബന്ധപ്പെട്ട ജോലിയില്‍ ആറുമാസത്തെ പരിചയം (എ.ഇ.പി. ഉള്ളവരായിരിക്കണം അപേക്ഷകര്‍). ഉയര്‍ന്ന പ്രായം: 28 വയസ്സ്. ശമ്ബളം: 16590 രൂപ.
സെപ്റ്റംബര്‍ 14നാണ് അഭിമുഖം.
എല്ലാ തസ്തികകളിലും ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാരും വിമുക്തഭടരും ഒഴികെയുള്ളവര്‍ 500 രൂപ ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേന അടയ്ക്കുക. മേല്‍പ്പറഞ്ഞ തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം നടക്കുന്നത്.
അഭിമുഖം നടക്കുന്ന സ്ഥലം Systems & Training Division 2nd floor, GSD Complex, Near Sahar Police Station, Airport Gate No.-5,Sahar, Andheri-E, Mumbai-400 099
വിശദവിവരങ്ങളും അപേക്ഷാഫോമും www.airindia.in എന്ന വെബ്സൈറ്റില്‍.
എയര്‍ലൈന്‍ അലൈഡ് സര്‍വീസസില്‍ (ALLIANCE AIR) 44 ഒഴിവുകളുണ്ട്
ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് അവസരം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍.
ഒഴിവുകള്‍: ഓഫീസര്‍ (എം.എം.ഡി., സ്ളോട്ട്സ്, ഓപ്പറേഷന്‍സ് കണ്‍ട്രോള്‍, പാസഞ്ചര്‍ സെയില്‍സ്) തസ്തികയില്‍ 12 ഒഴിവ്
ക്രൂ കണ്‍ട്രോളര്‍ തസ്തികയില്‍ 10 ഒഴിവുകൾ. മാനേജര്‍ (ഓപ്പറേഷന്‍സ് അഡ്മിന്‍), മാനേജര്‍ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജര്‍ (ഫിനാന്‍സ്), സിന്തറ്റിക് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍, സീനിയര്‍ മാനേജര്‍ (പ്രൊഡക്ഷന്‍ പ്ലാനിങ് കണ്‍ട്രോള്‍-എന്‍ജിനീയറിങ്), അസിസ്റ്റന്റ് ഓഫീസര്‍ (ഓഫീസ് മാനേജ്മെന്റ്) എന്നീ തസ്തികളില്‍ 2 വീതം ഒഴിവുകൾ. ഡെപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സീനിയര്‍ അസി. ജനറല്‍ മാനേജര്‍ (റവന്യൂ മാനേജ്മെന്റ്), അസി. ജനറല്‍ മാനേജര്‍- ഇ-കൊമേഴ്സ്., അസി. ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ് ട്രെയിനിങ്), അസി. ജനറല്‍ മാനേജര്‍ (എം.എം.ഡി.), അസി. ജനറല്‍ മാനേജര്‍ (സെക്യൂരിറ്റി), സീനിയര്‍ മാനേജര്‍ (ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍), സീനിയര്‍ മാനേജര്‍ (മെഡിക്കല്‍ ഓഫീസര്‍), സീനിയര്‍ മാനേജര്‍ (സെയില്‍സ്), മാനേജര്‍ (ഫിനാന്‍സ്), സ്റ്റേഷന്‍ മാനേജര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് (ഫ്‌ളൈറ്റ് സേഫ്റ്റി) തസ്തികകളില്‍ ഓരോ ഒഴിവുമാണുള്ളത്.
വിശദവിവരങ്ങളും അപേക്ഷാഫോമും www.airindia.in എന്ന വെബ്സൈറ്റില്‍.
അപേക്ഷാ ഫീസ്: ടെക്നിക്കല്‍ അസിസ്റ്റന്റ് (ഫ്‌ളൈറ്റ് സേഫ്റ്റി) തസ്തികയില്‍ 1000 രൂപയും മറ്റുള്ള തസ്തികകളില്‍ 1500 രൂപയും (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ബാധകമല്ല). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്.
https://www.facebook.com/Malayalivartha


























