ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷൻ ഓഫ് ഇന്ത്യയിൽ 25 ഒഴിവുകള്‍; സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നിയമനം നടത്തുകയാണ്. അസിസ്റ്റന്റ് മാനേജര്‍ (സ്കെയില്‍ 1) കേഡറില്‍പ്പെടുന്ന ഓഫീസര്‍ തസ്തികയിലേക്കാണ് അപേക്ഷകൾ അയക്കേണ്ടുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 11 ആണ്. വിവിധ മേഖലകളിലായി 25 ഒഴിവുകളാണുള്ളത്. മുംബൈയിലെ ഹെഡ് ഓഫീസിലേക്കും രാജ്യത്തിനകത്തും പുറത്തുമുള്ള ജിഐസി ഇന്‍ഷുര്‍ ഓഫീസിലേക്കുമാണ് നിയമനം നടത്തുന്നത്.
ഓഫീസര്‍ തസ്തിക ഒഴിവുള്ള വിഭാഗങ്ങള്‍ താഴെ പറയുന്നവയാണ്
1. ഫിനാന്‍സ്/അക്കൗണ്ട്സ് - 9 ഒഴിവ്. യോഗ്യത; ചാർട്ടേഡ്
അക്കൗണ്ടന്റ്
(സിഎ) / കോസ്റ്റ് അക്കൗണ്ടന്റ്
(ICWAI) / എം. കോം
2. ഐ.ടി (സോഫ്റ്റ്‌വെയര്‍) - 2 ഒഴിവ്. യോഗ്യത; LLM
3. ലീഗല്‍ - 6 ഒഴിവ്. യോഗ്യത; LLM
4. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് - 1 ഒഴിവ്.യോഗ്യത; LLM
5. സിവില്‍ എന്‍ജിനീയറിങ് - 1 ഒഴിവ്. യോഗ്യത; LLM
6. ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് - 2 ഒഴിവ്. യോഗ്യത; LLM
7. മറൈന്‍ എന്‍ജിനീയറിങ് - 2 ഒഴിവ്. യോഗ്യത; LLM
8. കമ്ബനി സെക്രട്ടറി - 2 ഒഴിവ് . യോഗ്യത; LLM
9. ഹിന്ദി - 1 ഒഴിവ്. യോഗ്യത; വിവർത്തനത്തിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
21.08.2019 ന് 21 വയസ് തികഞ്ഞവര്‍ക്കും 30 കവിയാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ് . എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഭിന്ന ശേഷിക്കാര്‍ക്ക് പത്ത് വര്‍ഷവും പ്രായത്തില്‍ ഇളവ് കിട്ടും. 32,795- 62,315 ശമ്പളം കിട്ടും. എസ്‌സി / എസ്ടി / ഒബിസി / പിഡബ്ല്യുഡി അപേക്ഷകർക്ക് ഇതിനായുള്ള ഓൺലൈൻ പ്രീ-റിക്രൂട്ട്മെന്റ് പരിശീലനം സെപ്തംബർ 23 മുതൽ 26 വരെ.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.gicofindia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha


























