കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്‌തികയിൽ നിയമനം ; സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം

കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. സ്‌റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്‌ട്) പരീക്ഷക്കായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു . പരീക്ഷാ തീയതി അറിയിച്ചിട്ടില്ല. ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകൾ അയക്കേണ്ടുന്ന അവസാന തീയതി: സെപ്റ്റംബര്‍ 12.
സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍, സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിപിഡബ്ല്യുഡി), മിലിട്ടറി എന്‍ജിനീയര്‍ സര്‍വീസസ് (എംഇഎസ്), ഫറാക്കാ ബാറാജ് പ്രോജക്‌ട്, ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍(ബിആര്‍ഒ), സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷന്‍, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് നേവല്‍, നാഷനല്‍ ടെക്നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസേഷന്‍(എന്‍ടിആര്‍ഒ) തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്‌തികയാണിത്.
വിഭാഗം തിരിച്ചുള്ള തസ്‌തികകളും പ്രായപരിധി സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം പട്ടികയിൽ നല്കിയിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കുന്നതാണ്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കപ്പെടും. വിമുക്‌തഭടന്മാര്‍ക്കു നിയമാനുസൃത ഇളവ് കിട്ടുത
ന്നതാണ്.
യോഗ്യത:
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ :അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത:
സിവില്‍ എന്‍ജിനീയറിങ്ങിൽ ബിരുദമോ / ഡിപ്ലോമയോ .
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ :അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), സിപിഡബ്ല്യുഡി: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), സിപിഡബ്ല്യുഡി: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), എംഇഎസ്: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയും സിവില്‍ എന്‍ജിനീയറിങ് ജോലികളില്‍ (പ്ലാനിങ്, എക്‌സിക്യൂഷന്‍, മെയിന്റനന്‍സ്) രണ്ടു വര്‍ഷം പ്രവൃത്തി പരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍) എംഇഎസ്: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയും ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ജോലികളില്‍ (പ്ലാനിങ്, എക്‌സിക്യൂഷന്‍, മെയിന്റനന്‍സ്) രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), ഫറാക്ക ബറാജ് പ്രോജക്‌ട്: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), ഫറാക്ക ബാറാജ് പ്രോജക്‌ട്: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ഫറാക്ക ബാറാജ് പ്രോജക്‌ട്: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), ബിആര്‍ഒ : അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയും സിവില്‍ എന്‍ജിനീയറിങ് ജോലികളില്‍ (പ്ലാനിങ്, എക്‌സിക്യൂഷന്‍, മെയിന്റനന്‍സ്) രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍), ബിആര്‍ഒ:അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍/ ഓട്ടമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയും ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ജോലികളില്‍ (പ്ലാനിങ്, എക്‌സിക്യൂഷന്‍, മെയിന്റനന്‍സ്) രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷന്‍:അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷന്‍: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷന്‍:അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് നേവല്‍: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് നേവല്‍: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും.
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), എന്‍ടിആര്‍ഒ: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), എന്‍ടിആര്‍ഒ: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍), എന്‍ടിആര്‍ഒ: അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക . തത്തുല്യ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം നോക്കുക.
അപേക്ഷാഫീസ്: 100 രൂപയാണ്. വനിതകള്‍/എസ്‌സി/എസ്ടി/അംഗപരിമിതര്‍/വിമുക്‌തഭടന്മാര്‍ക്ക് എന്നിവർക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാവുന്നതാണ്.
സെപ്റ്റംബര്‍ 14 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാൻ അവസരമുണ്ട്. ചെലാനായി ഫീസ് അടയ്ക്കുന്നവര്‍ സെപ്റ്റംബര്‍ 14നു മുന്‍പായി ചെലാന്‍ ജനറേറ്റ് ചെയ്യുക. ഫീസ് അടയ്‌ക്കുന്നതിനു മുന്‍പായി വിജ്‌ഞാപനത്തിലെ നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കാവുന്നതാണ്. തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തു പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം. ഇവര്‍ക്കു കായികക്ഷമതാ പരീക്ഷയുണ്ടായിരിക്കുന്നതാണ്. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പരീക്ഷാകേന്ദ്രം: കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ട്. കവരത്തിയിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവര്‍ ഒറ്റത്തവണ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷിക്കുക. റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്ബോള്‍ ലഭിക്കുന്ന റജിസ്ട്രേഷന്‍ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകള്‍ക്ക് ഇത് ആവശ്യമായി വരും. കൂടുതൽ വിവരങ്ങൾക്ക് : www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha


























