എയർ അറേബ്യയിൽ നിരവധി തസ്തികകളിൽ ഒഴിവുകൾ

എയർ അറേബ്യയിൽ നിരവധി തസ്തികകളിൽ ഒഴിവുകൾ ആണ് ഇപ്പോൾ ഉള്ളത് . ക്യാപ്റ്റൻ A 320, സർവീസ് ക്വാളിറ്റി ഓഫീസർ, കൊമേഴ്സ്യൽ മാനേജർ - കാർഗോ , കാൾ സെന്റർ ഓജന്റ് , സെയിൽസ് മാനേജർ, കീ അക്കൗണ്ട് എക്സിക്യൂട്ടീവ്, ട്രെയിനി, എയർക്രാഫ്റ്റ് ലൈസൻസ്ഡ് എൻജിനിയർ, ക്യാബിൻ ക്രൂ തസ്തികകളിലാണ് ഒഴിവ്
ക്യാബിൻ ക്രൂ തസ്തികയിൽ സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി: 20-25. യോഗ്യത: പ്ളസ് ടു. ഇംഗ്ളീഷ് എഴുതാനും സംസാരിക്കാനും അറിയണം. കാപ്റ്റൻA320 തസ്തികയിൽ അപേക്ഷിക്കുന്നവർ വിശദമായ ബയോഡാറ്റ pilotjobs@airarabia.com എന്ന മെയിലിലേക്ക് അയക്കണം. സർവീസ് ക്വാളിറ്റി ഓഫീസർ : മാനേജ്മെന്റ / ഓഡിറ്റ് വിഷയത്തിൽ ബിരുദം. ടോക്നോളജി സിസ്റ്റം, ടൂൾസ് , മൈക്രോസോഫ്റ്റ് ഉപയോഗിക്കാനുള്ള അറിവ്.
cv@airarabia.com എന്ന മെയിലിൽ ബയോഡാറ്റ അയക്കണം. കൊമേഴ്സ്യൽ മാനേജർ - കാർഗോ : കൊർഗോ സെയിൽ ആൻഡ് കസ്റ്റമർ സർവീസ് രംഗത്ത് അഞ്ച് വർഷത്തെ തൊഴിൽ പരിചയം. മാനേജ്മെന്റ് /അഡ്മിനിസ്ട്രേഷൻ വിഷയത്തിൽ ബിരുദം. സെയിൽസ് മാനേജർ: സെയിൽസ്, മാർക്കറ്റിംഗ് , മാനേജ്മെന്റ് വിഷയങ്ങളിൽ ബിരുദം. വിശദവിവരങ്ങൾ /www.airarabia.com എന്ന വെബ്സൈറ്റിലുണ്ട്.
ഇതുകൂടാതെ ഖത്തർ എയർവേസിലേക്കും നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
ഓപ്പറേഷൻ കോഓഡിനേറ്റർ, ഓപ്പറേഷൻ ഡാറ്റ അനലിസ്റ്റ്, ബോയിംഗ് ഫസ്റ്റ് ഓഫീസർ, ബോയിംഗ് കാപ്റ്റൻ അസസ്മെന്റ് , കാർഗോ കരിക്കുലം സ്പെഷ്യലിസ്റ്റ്, ക്യാബിൻ ക്രൂ , തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത് . കമ്പനിവെബ്സൈറ്റ്: www.qatarairways.com
https://www.facebook.com/Malayalivartha


























