ഐടിഐക്കാര്‍ക്ക് തൊഴിലവസരം ;മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ 1233 ഒഴിവുകള്‍ ; വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും

ഐടിഐക്കാര്‍ക്ക് മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ അപ്രന്റിസാവാന്‍ അവസരമൊരുങ്ങുന്നു. രണ്ട് വിജ്ഞാപനങ്ങളിലായി 1233 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡെസിഗ്‌നേറ്റഡ് ട്രേഡുകളിലും നോണ്‍ ഡെസിഗ്‌നേറ്റഡ് ട്രേഡുകളിലുമായാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഡെസിഗ്‌നേറ്റഡ് ട്രേഡില്‍ 933 ഒഴിവും നോണ്‍ ഡെസിഗ്‌നേറ്റഡ് ട്രേഡില്‍ 300 ഒഴിവുമാണുള്ളത്. ഐ .ടി.ഐ.ക്കാര്‍ക്കാണ് മുൻഗണന. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷവും രണ്ടു വര്‍ഷവും കാലാവധി ഉണ്ട് . വിശദമായ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഡെസിഗ്‌നേറ്റഡ് ട്രേഡിലേക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക . 933 ഒഴിവുകളുണ്ട് . (ഒരുവര്‍ഷത്തെ ട്രെയിനിങ്ങില്‍ 855 ഒഴിവും രണ്ടുവര്‍ഷത്തെ ട്രെയിനിങ്ങില്‍ 78 ഒഴിവുമാണുള്ളത്)
ഒഴിവുകളു ട്രേഡുകള്‍ ഇവയാണ് : ഒരുവര്‍ഷത്തെ ട്രെയിനിങ്ങില്‍ മെഷിനിസ്റ്റ്, ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്കല്‍), ടെയ്ലര്‍ (ജി), മെക്കാനിക് മെഷിന്‍ ടൂള്‍ മെയിന്റനന്‍സ്, മെക്കാനിക് റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, മെക്കാനിക് ഡീസല്‍, പെയിന്റര്‍ (ജനറല്‍), പവര്‍ ഇലക്‌ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ഇലക്‌ട്രോപ്ലേറ്റര്‍, ഫൗണ്ട്രി മാന്‍, പൈപ്പ് ഫിറ്റര്‍, ഷിപ്പ് റൈറ്റ് (വുഡ്), പാറ്റേണ്‍ മേക്കര്‍ ട്രേഡുകളിലും അപേക്ഷിക്കാം. രണ്ടുവര്‍ഷത്തെ ട്രെയിനിങ്ങിന് ഷിപ്പ് റൈറ്റ് (സ്റ്റീല്‍), റിഗ്ഗര്‍, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍ എന്നീ ട്രേഡുകളിലുമാണ് അവസരം ഒരുങ്ങുന്നത്.
നോണ്‍ ഡെസിഗ്‌നേറ്റഡ് ട്രേഡിൽ അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക .ഒരുവര്‍ഷത്തെ ട്രെയിനിങ് ഉണ്ട്. 300 ഒഴിവുകളാണുള്ളത് . ട്രേഡുകള്‍ ഇവയാണ് : ബോയ്ലര്‍ മേക്കര്‍, ഗ്യാസ് ടര്‍ബൈന്‍ ഫിറ്റര്‍, മെഷിനറി കണ്‍ട്രോള്‍ ഫിറ്റര്‍, ഹോട്ട് ഇന്‍സുലേറ്റര്‍, കംപ്യൂട്ടര്‍ ഫിറ്റര്‍, ഇലക്‌ട്രോണിക് ഫിറ്റര്‍, ഗീറോ ഫിറ്റര്‍, റഡാര്‍ ഫിറ്റര്‍, റേഡിയോ ഫിറ്റര്‍, സോണാര്‍ ഫിറ്റര്‍, വെപ്പണ്‍ ഫിറ്റര്‍, സിവില്‍ വര്‍ക്സ്/ മേസണ്‍, ഐ.സി.ഇ. ഫിറ്റര്‍ ക്രെയിന്‍, ഷിപ്പ് ഫിറ്റര്‍ തുടങ്ങിയവ .
അപേക്ഷകർ അറിഞ്ഞിരിക്കേണ്ടുന്ന പൊതുനിര്‍ദേശങ്ങള്‍ ഇവയാണ്; 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചിവർക്കും ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെയുള്ള ഐ.ടി.ഐ (എന്‍.സി.വി.ടി. അംഗീകൃതം) ഉള്ളവർക്കും അപേക്ഷിക്കാം . റിഗ്ഗര്‍ ട്രേഡിലേക്ക് ഐ.ടി.ഐ. ഇല്ലാത്ത, എട്ടാം ക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 1999 ഏപ്രില്‍ 01-നും 2006 മാര്‍ച്ച് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. എസ്.സി., എസ്.,ടി. വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് അനുവദിക്കും.
മുംബൈയില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ് നടക്കുക. 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങടങ്ങിയ 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയായിരിക്കും നടത്തുക. ഇംഗ്ലീഷ്/ഹിന്ദി ഭാഷയായിരിക്കും പരീക്ഷ നടക്കുന്നത് . വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ടുന്ന വെബ്സൈറ്റ് www.bhartiseva.com . ശാരീരകയോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ www.bhartiseva.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എംപ്ലോയ്മെന്റ് ന്യൂസില്‍ ഈ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ച് മൂന്നാം ദിവസംമുതല്‍ അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാവുന്നതാണ്. ഇത് തുടങ്ങി 21 ദിവസം വരെയാണ് അപേക്ഷിക്കാനുള്ള സമയം. വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബന്ധപ്പെട്ട രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം അയക്കേണ്ടുന്നതാണ്.
https://www.facebook.com/Malayalivartha


























