ടെക്നോപാർക്കിലെ ആർ ആർ ഡോണെല്ലി ഇന്ത്യ ഔട്ട് സോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ അഭിമുഖം ; പ്രസന്റേഷൻ പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റിലേക്ക് സെപ്തംബർ 2ന് അഭിമുഖം നടക്കുന്നു

ടെക്നോപാർക്കിലെ ആർ ആർ ഡോണെല്ലി ഇന്ത്യ ഔട്ട് സോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് പ്രസന്റേഷൻ പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റിലേക്ക് അപേക്ഷിട്ടുള്ളവർക്കായുള്ള ഇന്റർവ്യൂ സെപ്തംബർ 2 ആം തീയതി മുതൽ സെപ്തംബർ 04 ആം തീയതി വരെ നടക്കുന്നു. പ്രസന്റേഷൻ പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റിനായി മുൻ പരിചമുള്ളവർക്കായുള്ള ഇന്റർവ്യൂവാണ് തുടങ്ങുന്നത്. 09:30 മുതൽ 11:00 മണി വരെയാണ് സമയം. കൂടുതൽ വിവരങ്ങൾക്ക് careers.trivandrum@rrd.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അഭിമുഖത്തിന് എത്തുന്നവർ ശ്രദ്ധിക്കുക എൻട്രി ഗേറ്റിൽ യഥാർത്ഥ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കും.വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കാൻ ടെക്നോപാർക്ക് കാമ്പസിലേക്ക് എൻട്രി പാസിന് അപേക്ഷിക്കുക. mobile app വഴിയോ വെബ് ബ്രൌസർ വഴിയോ അപേക്ഷിക്കാവുന്നതാണ്. സ്മാർട്ട്‌ഫോൺ വഴി അപേക്ഷിക്കാൻ കഴിയാത്തവർ അവരുടെ നമ്പറിലോ ഇമെയിലിലോ ലഭിച്ച ഒടിപി നമ്പർ നൽകി റിസപ്ഷനിൽ ലഭ്യമായ സ്വയം ഓപ്പറേറ്റിംഗ് കിയോസ്‌കിൽ നിന്ന് ഇന്റർവ്യൂ ദിവസം എൻട്രി പാസിന്റെ ഹാർഡ്‌കോപ്പി പ്രിന്റു എടുക്കാനാകും.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം
RRD, Floor 6
hejaswini, Technopark, Trivandrum
കഴിവുകൾ
ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം .PPT , word and excel എന്നിവയിൽ അറിവുണ്ടായിരിക്കണം. ക്രിയാത്മക മനോഭാവവും പഠിക്കാനുള്ള സന്നദ്ധതയുമൊക്കെ ഉണ്ടായിരിക്കണം .അവതരണത്തിലും ഇൻവെസ്റ്റ്മെൻറ് ബാങ്കിംഗിലും അനുബന്ധ മേഖലയിലും പരിചയം ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-6602015 എന്ന നമ്പറിൽ ബന്ധപെടുക.
മൾട്ടി-ചാനൽ മാർക്കറ്റിംഗ്, ബിസിനസ് ആശയവിനിമയങ്ങൾ ഫലപ്രദമായി സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും വിതരണം ചെയ്യാനും ലോകമെമ്പാടുമുള്ള ഓർഗനൈസേഷനുകളെ പ്രാപ്തമാക്കുന്ന സംയോജിത പരിഹാരങ്ങളുടെ ഒരു ആഗോള ദാതാവാണ് ആർ ആർ ഡോണെല്ലി. മെയിൻ സ്ട്രീറ്റിലെ ചെറിയ കമ്പനികൾ മുതൽ വാൾസ്ട്രീറ്റിലെ ഏറ്റവും വലിയ കമ്പനികൾ വരെയുള്ള 52,000 ലധികം ഉപഭോക്താക്കൾക്ക് ഇവർ സേവനം നൽകുന്നു. ഗ്ലോബൽഔട്ട്‌സോഴ്‌സിംഗ് നേതാക്കളുടെ പട്ടികയിലെ നേതാക്കളിൽ ഈ കമ്പനിസ്ഥാനം നേടിയിട്ടുണ്ട്. ഉള്ളടക്കം സൃഷ്ടിക്കൽ, പാക്കേജിംഗ് പരിഹാരങ്ങൾ, ഗവേഷണവും അനലിറ്റിക്സും, ഉള്ളടക്ക വിതരണ പരിഹാരങ്ങൾ,പൂർത്തീകരണവും ഉപഭോക്തൃ പരിപാലന പരിഹാരങ്ങളും,ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങൾ എന്നിവയാണ് ആർ ആർ ഡോണെല്ലി ഇന്ത്യ ഔട്ട് സോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നൽകുന്ന സേവനങ്ങൾ.
https://www.facebook.com/Malayalivartha


























