ഹിന്ദുസ്ഥാന്‍ കോപ്പറില്‍ അപ്രന്റിസ് തസ്തികയിൽ 129 ഒഴിവുകള്‍ സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പറിൽ അപ്രന്റിസ് തസ്തികയിൽ 129 ഒഴിവുകള്‍. ഹിന്ദുസ്ഥാന്‍ കോപ്പറിൻറെ ഖേത്രി കോംപ്ലക്സില്‍ അപ്രന്റിഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. വിവിധ ട്രേഡുകളിലായി 129 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഫിറ്റര്‍,ടര്‍ണര്‍, വെള്‍ഡര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഡ്രോട്ട്സ്മാന്‍, മെക്കാനിക്കല്‍ ഡീസല്‍, പമ്ബ് ഓപ്പറേറ്റര്‍, കമ്ബ്യൂട്ടര്‍ പെരിഫറല്‍ ആന്‍ഡ് മെയിന്റനന്‍സ് മെക്കാനിക്, വയര്‍മാന്‍, സ്റ്റെനോഗ്രാഫര്‍, ലബോര്‍ട്ടറി, കാര്‍പ്പെന്റര്‍, സര്‍വേയര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യത 10,+2.ഐടിഐയാണ്.അപ്രന്റീസ്ഷിപ്പ് കാലയളവിൽ സ്റ്റൈപ്പൻഡ് നിയമപ്രകാരം അനുവദനീയമായി നൽകും. 14 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. www.aaprenticeship.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 19 ആണ്., ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ്, അപേക്ഷകർ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കുക.
പ്രക്രിയകൾ പൂർത്തിയാകുന്നതുവരെ അപേക്ഷകർ അവരുടെ ഇ-മെയിൽ ഐഡികളും മൊബൈൽ നമ്പറുകളും സജീവമാക്കി വയ്ക്കുക.മെറിറ്റ് അടിസ്ഥാനത്തിലും ശാരീരിക ക്ഷമതയുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിലുമാണ് തെരെഞ്ഞെടുക്കുക.
ഓഫീസര്‍ തസ്തികളിൽ ഒഴിവുള്ളവ ഇവയാണ് ;
1. ഫിനാന്‍സ്/അക്കൗണ്ട്സ് - 9 ഒഴിവ്
2. ഐ.ടി (സോഫ്റ്റ്‌വെയര്‍) - 2 ഒഴിവ്
3. ലീഗല്‍ - 6 ഒഴിവ്
4. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് - 1 ഒഴിവ്
5. സിവില്‍ എന്‍ജിനീയറിങ് - 1 ഒഴിവ്
6. ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് - 2 ഒഴിവ്
7. മറൈന്‍ എന്‍ജിനീയറിങ് - 2 ഒഴിവ്
8. കമ്ബനി സെക്രട്ടറി - 2 ഒഴിവ്
9. ഹിന്ദി - 1 ഒഴിവ്
https://www.facebook.com/Malayalivartha


























