കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ തൊഴിലവസരം ; തസ്തികളിലായി നിരവധി ഒഴിവുകൾ

കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ തൊഴിലവസരം . സൂപ്പര്‍വൈസറി കേഡറിലാണ് ഒഴിവുകളുള്ളത് . അസി. എന്‍ജിനിയര്‍ (മെക്കാനിക്കല്‍) തസ്തികയിൽ 1 ഒഴിവുണ്ട് , ഇലക്‌ട്രിക്കല്‍ തസ്തികയിൽ 7 ഒഴിവുകൾ , ഇലക്‌ട്രോണിക്സ് തസ്തികയിൽ 1 ഒഴിവ് , ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികയിൽ 3 ഒഴിവുകൾ , വെല്‍ഡിങ് തസ്തികയിൽ 12 ഒഴിവുകളാണുള്ളത് , സ്ട്രക്ചറല്‍ തസ്തികയിൽ 6 ഒഴിവുകൾ , പൈപ്പ് തസ്തികയിൽ 9 ഒഴിവുകൾ , എന്‍ജിനിയറിങ് തസ്തികയിൽ 3 ഒഴിവുകൾ , മെയിന്റനന്‍സ് തസ്തികയിൽ 2 ഒഴിവുകളുണ്ട്, മെഷീനിസ്റ്റ് തസ്തികയിൽ 1 ഒഴിവ്, പെയിന്റിങ് തസ്തികയിൽ 4 ഒഴിവ് , ഷിപ്റൈറ്റ് വുഡ് തസ്തികയിൽ 1 ഒഴിവ് , ലോഫ്റ്റ് തസ്തികയിൽ 1 ഒഴിവു , അക്കൗണ്ടന്റ് തസ്തികയിൽ 3 ഒഴിവുകൾ , അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിൽ 1 ഒഴിവ് , അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍( കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍) തസ്തികയിൽ ഒരൊഴിവ് . ഗസ്റ്റ് ഹൗസ് തസ്തികയിൽ 1 എന്നിങ്ങനെ ആകെ 57 ഒഴിവുകളാണുള്ളത്. ഓൺലൈൻ ആയി വേണം അപേക്ഷ അയക്കേണ്ടുന്നത് . വെബ്സൈറ്റ് www.cochinshipyard.com . അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 30.
കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്‌ട് അസിസ്റ്റന്റിനെ നിയമിക്കുന്നു . പ്രോജക്‌ട് അസി. (മെക്കാനിക്കല്‍ ) തസ്തികയിൽ 50 ഒഴിവുകൾ , ഇലക്‌ട്രിക്കല്‍ തസ്തികയിൽ 11 ഒഴിവുകൾ , ഇലക്‌ട്രോണിക്സ് തസ്തികയിൽ 14 ഒഴിവുകൾ , സിവില്‍ തസ്തികയിൽ 2 ഒഴിവുകൾ , ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികയിൽ 10 ഒഴിവുകൾ , ലബോറട്ടറി-എന്‍ഡിടി തസ്തികയിൽ 2 എന്നിങ്ങനെ ആകെ 89 ഒഴിവുകളാണുള്ളത്. www.cochinshipyard.com വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 20. വിശദവിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക www.cochinshipyard.com
https://www.facebook.com/Malayalivartha


























