ഐഎസ്‌ആര്‍ഒയില്‍ ടെക്നീഷ്യന്‍/ ഡ്രാഫ്റ്റ്‌സ്മാൻ തസ്തികളിൽ 86 ഒഴിവുകൾ സെപ്തംബർ 13 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ബംഗളൂരു ഹ്യുമണ്‍ സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ ടെക്നിഷ്യന്‍ ബി, ഡ്രാഫ്റ്റ്‌സ്മാൻ ബി, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിൽ വിഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്.86 തസ്തികകളിലാണ് ഒഴിവുകൾ. താൽക്കാലിക നിയമനമാണ് നടക്കുന്നത്. സെപ്തംബർ 13 വരെ അപേക്ഷിക്കാവുന്നതാണ്.ടെക്നിഷ്യന്‍ ബിയിലേക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക : ഫിറ്റര്‍ 20 ഒഴിവുകൾ , ഇലക്‌ട്രോണിക് മെക്കാനിക് 15 ഒഴിവുകൾ , പ്ലംബര്‍ 2 ഒഴിവുകൾ , വെല്‍ഡര്‍ 1 ഒഴിവുകൾ , മെഷീനിസ്റ്റ് 1 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി സര്‍ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ഡ്രാഫ്റ്സ്മാൻ മെക്കാനിക്കല്‍ 10 ഒഴിവുകൾ , ഇലക്‌ട്രിക്കല്‍ 2 ഒഴിവുകൾ എന്നിങ്ങനെയും അവസരമുണ്ട്.യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി സര്‍ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം . ടെക്നിക്കല്‍ അസിസ്റ്റന്റ് .വിഭാഗത്തില്‍ മെക്കാനിക്കല്‍ 20 ഒഴിവുകൾ , ഇലക്‌ട്രോണിക്സ് 12 ഒഴിവുകൾ , സിവില്‍ 3 ഒഴിവുകൾ എന്നിങ്ങനെയും ഒഴിവ്. ടെക്നിക്കല്‍ അസിസ്റ്റന്റ് അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെ ഡിപ്ലോമ നേടിയിരിക്കണം.
https://www.isro.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കുക. ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ പിന്നീട് ആവശ്യം വരും എന്നതിനാൽ സൂക്ഷിച്ച് വയ്ക്കുക. എഴുത്ത് പരീക്ഷയുടെയും സ്കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിശദവിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക https://www.isro.gov.in .അപേക്ഷകരുടെ പ്രായ പരിധി 18 മുതൽ 35 വയസിനിടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. എസ് സി / എസ് ടിക്കാർക്ക് അഞ്ചു വയസ്സു ഇളവ് കിട്ടും. ഒബിസിക്കാർക്ക് മൂന്നു വയസ്സ് ഇളവ് കിട്ടുന്നതാണ്.
https://www.facebook.com/Malayalivartha


























