ഖത്തറിലെ സിഡ്ര മെഡിക്കൽസ് ആൻഡ് റിസേർച്ച് സെന്റർ, ഹമാദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ ഫൗണ്ടേഷൻ , ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി, ഖത്തർ നാഷണൽ സിമന്റ് കമ്പനി എന്നീ കമ്പനികളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്

ഖത്തറിലെ മികച്ച സ്ഥാപങ്ങളിലേക്ക് ഇപ്പോൾ നിരവധി ഒഴിവുകളാണുള്ളത് ..സിഡ്ര മെഡിക്കൽസ് ആൻഡ് റിസേർച്ച് സെന്റർ, ഹമാദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ ഫൗണ്ടേഷൻ , ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി, ഖത്തർ നാഷണൽ സിമന്റ് കമ്പനി എന്നിവയാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനി വെബ്സൈറ്റിൽ തന്നെ അപേക്ഷിക്കാവുന്നതാണ് . കമ്പനിയെ കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ കൊടുത്തിട്ടുണ്ട്. എല്ലാ കമ്പനികളിലും വിവിധ തസ്തികകളിൽ ഒഴിവുകൾ ഉണ്ട്.
സിഡ്ര മെഡിക്കൽസ് ആൻഡ് റിസേർച്ച് സെന്റർ
ഖത്തറിലെ സിഡ്ര മെഡിക്കൽസ് ആൻഡ് റിസേർച്ച് സെന്റർ മെഡിക്കൽ ഇന്റർപ്രെട്ടർ, റിസേർച്ച് സ്പെഷ്യലിസ്റ്റ്, ക്ളിനിക്കൽ നഴ്സ്, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: www.sidra.org
ഹമാദ് മെഡിക്കൽ കോർപറേഷൻ
ഖത്തർ എം.ഒ.എച്ചിന് കീഴിലെ ഹമാദ് മെഡിക്കൽ കോർപറേഷനിൽ അവസരം. മാനേജർ ക്ളിനിക്കൽ ഓപ്പറേ,ൻ ആൻഡ് പെർഫോമൻസ്, റിവ്യൂവർ, സ്പെഷഅയലിസ്റ്റ് അഡ്വൈസർ, ചാർജ് നഴ്സ്, അഡ്വാൻസ്ഡ് ക്ളിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ്, കേസ് മാനേജർ, ഹൈജെനിസ്റ്റ്, അഡ്മിനിസ്ട്രേറ്രീവ് അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് ഡയറക്ടർ, അസിസ്റ്രന്റ് ഡയറക്ടർ, സോഷ്യൽ വർക്കർ, തസ്തികകളിലാണ് അവസരം.
കമ്പനിവെബ്സൈറ്റ്: www.hamad.qa
ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ ഒഫ് ആർഡിഐ പോളിസി , ഇൻഡസ്ട്രി പാർട്ണർ ഷിപ്പ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഹെഡ് ഒഫ് കൾച്ചർ ഇന്റഗ്രേഷൻ, സർവീസ് എക്സലൻസ് മാനേജർ, അഡ്മിനിസ്ട്രേറ്റർ, സ്ട്രാറ്റജിക് പ്ളാനിംഗ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.qf.org.qa
ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി
ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ടെക്നീഷ്യൻ സെക്യൂരിറ്റി സിസ്റ്റം, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, അസിസ്റ്റന്റ് ബയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qewc.com
ഖത്തർ നാഷണൽ സിമന്റ് കമ്പനി
ഖത്തർ നാഷണൽ സിമന്റ് കമ്പനി കൊമേഴ്സ്യൽ മാനേജർ, ഹെഡ് ഒഫ് സ്റ്റോർസ്, ഫിസീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഐടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജനറൽ സെക്രട്ടറി, അഡ്മിൻ സൂപ്പർവൈസർ, തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
കമ്പനിവെബ്സൈറ്റ്: www.qatarcement.com
https://www.facebook.com/Malayalivartha


























