ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോയില്‍ വിവിധ തസ്‌തികകളിൽ നിയമനം ; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഒക്ടോബർ 8

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിൽ തുടങ്ങുന്ന ഇന്റര്‍നെറ്റ് റേഡിയോയില്‍ പ്രോഗ്രാം മാനേജര്‍/ ഡ്യൂട്ടി ഓഫീസര്‍, സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷന്‍ അസിസ്റ്റന്റ് തസ്തികകളില്‍ ദിവസ വേതനത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അതിന് യോഗ്യരായവരുടെ പാനല്‍ രൂപീകരിക്കുകയാണ്.ബിരുദമാണ് അപേക്ഷകർക്ക് വേണ്ടുന്ന വിദ്യാഭ്യാസ യോഗ്യത. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്/ പ്രൊഡ്യൂസര്‍ തസ്തികയില്‍ ജോലി ചെയ്തിട്ടുള്ളവർക്കും . മാധ്യമ പ്രവര്‍ത്തനത്തില്‍ 10 വര്‍ഷം പ്രവൃത്തി പരിചയമുവര്‍ക്കും പ്രോഗ്രാം മാനേജര്‍/ ഡ്യൂട്ടി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. ഓഡിയോ സ്ട്രീമിംഗ് വെബ്കാസ്റ്റിംഗ് എന്നിവയില്‍ പരിചയം, ഇലക്‌ട്രോണിക്‌സ് പശ്ചാത്തലം ഉള്ളവരുമായിരിക്കണം അപേക്ഷിക്കേണ്ടുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷിക്കുന്നതിനാൽ യഥാക്രമം 1600 രൂപ, 700 രൂപയാണ് വേതനം കിട്ടുക. അപേക്ഷകള്‍ ഒക്‌ടോബര്‍ എട്ടിന് മുൻപായി അയക്കുക. ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കുക.
https://www.facebook.com/Malayalivartha



























