വനിതാ ഡ്രൈവര്‍മാര്‍, ടാക്‌സി ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷീ ടാക്സി

കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷിതമായും ഭയരഹിതമായും യാത്ര ചെയ്യാൻ ഒരുക്കിയ യാത്ര സംവിധാനമാണ് ഷീ ടാക്സി. കേരള സര്‍ക്കാരിന്റെ കീഴിലുളള ജെന്റര്‍ പാര്‍ക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളില്‍ ഉൾപ്പെട്ട സംരംഭം . വനിതകൾ വാഹനം ഓടിക്കുന്നു എന്നതിനാൽ തന്നെ നിരവധി സ്ത്രീകളെ സംബന്ധിച്ച് ഇത് ഒരു വലിയ സഹായമാണ്. ഈ കാലയളവിൽ വലിയ വിശ്വാസ്യത നേടിയെടുക്കാൻ ഷീ ടാക്സിക്ക് കഴിഞ്ഞിരിക്കുന്നു. ആ ഷീ ടാക്സി ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
ഷീ-ടാക്‌സി പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനായി വനിതാ ഡ്രൈവര്‍മാര്‍, ടാക്‌സി ഉടമകള്‍ എന്നിവരില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. താത്പര്യമുളളവര്‍ സെപ്തംബർ 26ന് മുന്‍പ് തന്നെ ഈ നമ്പറിൽ ബന്ധപ്പെടുക. 7306701200
https://www.facebook.com/Malayalivartha



























